Entertainment

തിരക്കഥാരചനയില്‍ എംടിയില്‍ നിന്നും ലോഹിതദാസ് കടമെടുത്തത് ഈ സങ്കേതമാണ്; എംടി തന്റെ അക്ഷരങ്ങള്‍ എന്ന സിനിമയില്‍ ഉപയോഗിച്ച ഈ ടെക്നിക്ക്

ഫ്ലാഷ് ബാക്ക് എന്ന സങ്കേതം ഏറ്റവും വ്യക്തമായി ഉപയോഗിച്ചിട്ടുള്ള കഥാകാരനാണ് എംടിയെന്നും എംടി തിരക്കഥകളുടെ കരുത്ത് ഫ്ലാഷ് ബാക്ക് എന്ന സങ്കേതമാണെന്നും തിരക്കഥാകൃത്ത് ലോഹിതദാസ്. പഴയൊരു അഭിമുഖത്തിലാണ് അന്തരിച്ച തിരക്കഥാകൃത്ത് ലോഹിതദാസ് എംടിയുടെ തിരക്കഥയുടെ ഈ സവിശേഷത പങ്കുവെയ്ക്കുന്നത്.

തിരുവനന്തപുരം: ഫ്ലാഷ് ബാക്ക് എന്ന സങ്കേതം ഏറ്റവും വ്യക്തമായി ഉപയോഗിച്ചിട്ടുള്ള കഥാകാരനാണ് എംടിയെന്നും എംടി തിരക്കഥകളുടെ കരുത്ത് ഫ്ലാഷ് ബാക്ക് എന്ന സങ്കേതമാണെന്നും തിരക്കഥാകൃത്ത് ലോഹിതദാസ്. പഴയൊരു അഭിമുഖത്തിലാണ് അന്തരിച്ച തിരക്കഥാകൃത്ത് ലോഹിതദാസ് എംടിയുടെ തിരക്കഥയുടെ ഈ സവിശേഷത പങ്കുവെയ്‌ക്കുന്നത്.

“അക്ഷരങ്ങള്‍ എന്ന സിനിമ എനിക്കോര്‍മ്മ വരുന്നു. എംടി സാറിന്റെ പിന്നീട് വരുന്ന എല്ലാ സിനിമകളിലും ഫ്ലാഷ് ബാക്ക് ഉപയോഗിച്ചിട്ടുണ്ട്. അതില്‍ ഏറ്റവും ഗംഭീരമായി ഫ്ലാഷ് ബാക്ക് ഉപയോഗിച്ചിട്ടുണ്ടെന്ന് എനിക്ക് തോന്നിയിട്ടുള്ളത് അക്ഷരങ്ങള്‍ എന്ന സിനിമയാണ്.”- ലോഹിതദാസിന്റെ ഓര്‍മ്മകള്‍ ഇങ്ങിനെ പോകുന്നു.

“മൂന്ന് വ്യക്തികളുടെ ഓര്‍മ്മകളിലൂടെ ഇതള്‍ വിരിയുന്ന ഒരു സിനിമയായിരുന്നു അക്ഷരങ്ങള്‍.. ഏകാഗ്രമായ ഒരു ശില്‍പം പോലെയാണ് ആ കഥ. മലയാളസിനിമയില്‍ ഏറ്റവും ഗുണപരമായി ഫ്ലാഷ് ബാക്ക് ഉപയോഗിച്ചിട്ടുള്ള കഥാകാരനാണ് എംടി സാര്‍. അത് പലപ്പോഴും ഒരു പാഠം പോലെ ഞാന്‍ കണ്ടിട്ടുണ്ട്.” – ലോഹിതദാസ് പറയുന്നു.

ഫ്ലാഷ് ബാക്കുകള്‍ കഥയ്‌ക്കും കഥാപാത്രങ്ങള്‍ക്കും കൂടുതല്‍ ആഴം നല്‍കുകയാണ് ചെയ്യുന്നത്. അത് മോശമായി ഉപയോഗിച്ചാല്‍ സിനിമ നിലവാരമില്ലാത്തതായി അധപതിക്കും. സിനിമയിലെ കഥ നടന്നുകൊണ്ടിരിക്കുന്ന സമയത്തേക്കാള്‍ മുന്‍പ് നടന്ന ഒരു സംഭവത്തിലേക്ക് തിരിച്ചുപോകുന്നതാണ് ഫ്ലാഷ് ബാക്ക്. ഇത് കഥപറയുന്നതിന്റെ സ്വാഭാവിക ക്രമത്തെ തകിടം മറിക്കുന്നു. അതായത് സിനിമയില്‍ കാലം ലളിതമായി മുന്നോട്ട് സുഗമമായി ഒഴുകുകയല്ല ചെയ്യുന്നത്. അതിനിടയില്‍ ഇടയ്‌ക്കിടെ കാലത്തിന്റെ പിറകിലേക്കും സിനിമ സഞ്ചരിക്കുന്നു. അതായത് ഒരു കഥാപാത്രത്തിന്റെ ജീവിതത്തില്‍ മുന്‍പ് നടന്ന ഒരു സംഭവത്തിലേക്ക് ഇടയ്‌ക്കിടെ പോയി സിനിമ മടങ്ങിവരികയാണ് ഫ്ലാഷ് ബാക്കിലൂടെ സംഭവിക്കുന്നത്. സമയം കടന്നുപോകുന്നതിനെ വളരെ ക്രിയാത്മകമായി ഉപയോഗിക്കുന്ന സങ്കേതമാണ് ഫ്ലാഷ് ബാക്ക്. സമയത്തെ മുന്നോട്ട് പിറകിലോട്ടും മാറ്റിമാറ്റി ഉപയോഗിക്കാന്‍ ഫ്ലാഷ് ബാക്കിലൂടെ സാധിക്കും.

ഇനി ലോഹിതദാസ് പറഞ്ഞ ഫ്ലാഷ് ബാക്ക് ഏറ്റവും മനോഹരമായി എംടി ഉപയോഗിച്ച അക്ഷരങ്ങള്‍ എന്ന സിനിമ സിനിമ പരിശോധിക്കാം. ഈ സിനിമയില്‍  കൊടിയേറ്റം ഗോപി വി.പി.മേനോന്‍ എന്ന പത്രപ്രവര്‍ത്തകനും സാഹിത്യകാരനും സാഹിത്യനിരൂപകനുമായി വേഷമിടുന്നു.  കൊടിയേറ്റം ഗോപിയുടെ ജീവിതത്തിലൂടെയാണ് മമ്മൂട്ടി എന്ന യുവ എഴുത്തുകാരന്റെ ജീവിതം അക്ഷരങ്ങള്‍ എന്ന സിനിമയില്‍ ഇതള്‍ വിരിയുന്നത്. ഒരു സാഹിത്യസമ്മേളനത്തില്‍ പങ്കെടുക്കാന്‍ വരേണ്ടിയിരുന്ന പത്മശ്രീ ജേതാവായ എഴുത്തുകാരന്‍ ജയദേവന്‍ (മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്) ഹാര്‍ട്ട് അറ്റാക്ക് വന്ന് ആശുപത്രിയിലാകുന്നു. ഇതിനിടെ കൊടിയേറ്റം ഗോപി താന്‍ ജയദേവനെ ആദ്യം കണ്ടുമുട്ടുന്നതുമുതല്‍ ജയദേവന് ഒരു വലിയ പത്രത്തിലെ എഡിറ്റോറിയല്‍ സ്റ്റാഫായി ജോലി കിട്ടുന്നതുവരെയുള്ള കാലം ഓര്‍ക്കുന്നു. ഇത് ഫ്ലാഷ് ബാക്കാണ്. ഇതുപോലെ അനേകം ഫ്ലാഷ് ബാക്കുകള്‍ അക്ഷരങ്ങള്‍ എന്ന സിനിമയില്‍ കയ്യടക്കത്തോടെ എംടി ഉപയോഗിച്ചിട്ടുണ്ട്. സീമ (ഗീത) സുഹാസിനി (വി.പി.മേനോന്റെ സഹോദരി ഭാരതി), കൊടിയേറ്റം ഗോപി (വി.പി. മേനോന്‍ എന്ന ജേണലിസ്റ്റ് സാഹിത്യനിരൂപകന്‍)) എന്നിവരുടെ ഫ്ലാഷ് ബാക്കുകളിലുടെയാണ് മമ്മൂട്ടി (ജയദേവന്‍ എന്ന യുവഎഴുത്തുകാരന്‍)യുടെ ജീവിതം പ്രേക്ഷകരിലേക്ക് എത്തുന്നത്. എംടിയുടെ മിക്ക സിനിമകളിലും ഈ ഫ്ലാഷ് ബാക്കുണ്ട്. വടക്കന്‍ വീരഗാഥ, പഞ്ചാഗ്നി, അമൃതം ഗമയ….തുടങ്ങി ഏതാണ്ട് എല്ലാ സിനിമകളിലും.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക