മലപ്പുറം: മാനസിക വെല്ലുവിളി നേരിടുന്ന 36 കാരിയെ ബലാല്‍സംഗത്തിന് ഇരയാക്കിയെന്ന് പരാതി.യുവതിയുടെ 15 പവന്‍ സ്വര്‍ണാഭരണം കവര്‍ന്നെന്നും പരാതിയുണ്ട്. അരീക്കോടാണ് സംഭവം. അയല്‍വാസിയും അകന്ന ബന്ധുക്കളുമുള്‍പ്പെടെ എട്ടു പേര്‍ക്കെതിരെയാണ് പരാതി.യുവതിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നാണ് പരാതി.
സംഭവത്തില്‍ അരീക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
യുവതിയെ മുഖ്യപ്രതി പലര്‍ക്കായി കാഴ്ചവെച്ചുവെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.മാനസിക വെല്ലുവിളി ഉണ്ടെന്നത് മനസിലാക്കിയാണ് പ്രതികള്‍ യുവതിയെ ചൂഷണം ചെയ്തത്.
പരാതി പിന്‍വലിക്കണമെന്ന് പല തവണകളിലായി മുഖ്യപ്രതി ആവശ്യപ്പെട്ടെന്ന് യുവതിയുടെ കുടുംബം പറയുന്നു.എതിര്‍ക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്ന് മുഖ്യപ്രതിക്ക് അറിയാം. എന്നാല്‍ കേസുമായി മുന്നോട്ടുപോകാനാണ് തങ്ങളുടെ തീരുമാനമെന്നും ഇതിന് പിന്നില്‍ കൂടുതല്‍ ആളുകള്‍ ഉള്ളതായി സംശയിക്കുന്നതായും യുവതിയുടെ കുടുംബം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക