India

‘കമല‘ എന്ന ദീക്ഷാനാമം സ്വീകരിച്ച് സ്റ്റീവ് ജോബ്‌സിന്റെ ഭാര്യ ലോറീൻ പവൽ ; മഹാകുംഭമേളയ്‌ക്ക് മുന്നോടിയായി കാശിയിൽ ദർശനവും , പ്രാർത്ഥനയും

Published by

ന്യൂഡൽഹി : ആപ്പിൾ സഹസ്ഥാപകനായ സ്റ്റീവ് ജോബ്‌സിന്റെ ഭാര്യ ലോറീൻ പവൽ ജോബ്‌സ്, മഹാ കുംഭമേളയിൽ പങ്കെടുക്കാനായി ഇന്ത്യയിലെത്തി. പ്രയാഗ്‌രാജിലേക്ക് പോകുന്നതിന് മുമ്പ് വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിലും ലോറീൻ ദർശനം നടത്തി. നിരഞ്ജനി അഖാരയിലെ സ്വാമി കൈലാസാനന്ദ് ഗിരി ജി മഹാരാജിനൊപ്പമാണ് ലോറീൻ ക്ഷേത്രത്തിലെത്തിയത്.

ഇന്ത്യൻ വസ്ത്രം ധരിച്ച് എത്തിയ ലോറീൻ കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ ശ്രീകോവിലിന് പുറത്ത് നിന്ന് പ്രാർത്ഥന നടത്തി. “ക്ഷേത്രത്തിന്റെ പാരമ്പര്യങ്ങൾ അവർ പിന്തുടർന്നു… നമ്മുടെ ഇന്ത്യൻ പാരമ്പര്യമനുസരിച്ചാണ്, കാശി വിശ്വനാഥിൽ അവർ ശിവലിംഗദർശനം നടത്തിയത് ,” കൈലാസാനന്ദ് ഗിരി പറഞ്ഞു.കുംഭമേള തടസ്സങ്ങളില്ലാതെ പൂർത്തിയാകണമെന്ന് മഹാദേവനോട് പ്രാർത്ഥിക്കാനാണ് ഞങ്ങൾ കാശിയിൽ വന്നതെന്നും അദ്ദേഹം പറഞ്ഞു.കമല എന്ന ദീക്ഷാനാമം സ്വീകരിച്ച ലോറീൻ പവൽ ജോബ്സ് ജനുവരി 29 വരെ 15 ദിവസത്തെ കൽപ്പവാസ് ആചരിക്കും. അതുമായി ബന്ധപ്പെട്ട എല്ലാ ആചാരങ്ങളിലും പങ്കെടുക്കുകയും പ്രയാഗിലെ സംഗമത്തിൽ വിശുദ്ധ സ്നാനങ്ങൾ നടത്തുകയും ചെയ്യും. ഒപ്പം ഹിന്ദുമതത്തിലെ ആചാരങ്ങൾ പഠിക്കുകയും ചെയ്യും

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by