വാഷിങ്ടണ്‍: അമേരിക്കയില്‍ ലോസ് ഏഞ്ചല്‍സ് ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളിലുണ്ടായ കാട്ടുതീയില്‍ മരണസംഖ്യ ഉയരുന്നു. ഔദ്യോഗികമായി 11 മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളു. എന്നാല്‍ മരണസംഖ്യ വന്‍ തോതില്‍ ഉയരുമെന്നാണ് സൂചനകള്‍. ആയിരക്കണക്കിന് ആളുകളുടെ വീടുകളും സ്വത്തുവകകളുമാണ് അഗ്നി വിഴുങ്ങിയത്.
ഒളിമ്പിക് താരമായ ഗാരി ഹാള്‍ ജൂനിയറിന്റെ വീടും മെഡലുകളും ചാമ്പലായി. 10 ഒളിമ്പിക്സ് മെഡലുകളും പസഫിക് പാലിസേഡിലെ വീടും കത്തിനശിച്ചതായി ഗാരി ഹാള്‍ പറഞ്ഞു. അമേരിക്കന്‍ നീന്തല്‍ താരവും ഒളിമ്പ്യനുമായ ഗാരി ഹാള്‍ ജൂനിയര്‍ കരിയറില്‍ നേടിയത് പത്ത് ഒളിമ്പിക് മെഡലുകളായിരുന്നു. എന്നാല്‍ ആ പത്ത് മെഡലുകളും ചാരമായി മാറുകയായിരുന്നു. കാട്ടുതീ പതിനായിരക്കണക്കിന് ഹെക്ടര്‍ ഭൂമി ചാരമാക്കുകയും അത്രയുമേറെ വീടുകളും കെട്ടിടങ്ങളും ചാമ്പലാക്കുകയും ചെയ്തിരുന്നു. കുടുംബാംഗങ്ങളുമായി ഓടിരക്ഷപ്പെട്ടവരില്‍ സമൂഹത്തിന്റെ എല്ലാ വിഭാഗത്തിലുമുള്ള ആളുകളുണ്ട്. ദക്ഷിണ കാലിഫോര്‍ണിയയെ ഏതാണ്ട് പൂര്‍ണമായും ചാമ്പലാക്കിയ കാട്ടുതീ ലക്ഷക്കണക്കിന് പേരെയാണ് അഭയാര്‍ത്ഥികളാക്കിയത്. ശക്തമായ വരണ്ട കാറ്റ് ഇടവേളകളില്ലാതെ വീശുന്നതിനാല്‍ തീയണക്കാനുള്ള ദൗത്യത്തിന് തടസം നേരിടുകയാണ്.
ലോസ് ഏഞ്ചല്‍സിലെ സമ്പന്ന ടൗണുകളും അഗ്‌നിക്കിരയായതോടെ പ്രമുഖ ഹോളിവുഡ് താരങ്ങളടക്കം ഭവനരഹിതരായി. വീടുകളും വ്യാപാരസ്ഥാപനങ്ങളുമടക്കം 12,000 കെട്ടിടങ്ങളും എരിഞ്ഞ മര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: