India

തണുപ്പില്‍ നിന്ന മാധ്യമപ്രവര്‍ത്തകരോട് ആരോഗ്യം ശ്രദ്ധിക്കണമെന്ന് പ്രധാനമന്ത്രി

Published by

ന്യൂദല്‍ഹി: അര്‍ദ്ധരാത്രി വരെ നീണ്ട ബിജെപി കേന്ദ്രതെരഞ്ഞെടുപ്പ് സമിതി യോഗം റിപ്പോര്‍ട്ട് ചെയ്തു നിന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കടുത്തെത്തി കുശലാന്വേഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.

രാജ്യതലസ്ഥാനത്തെ കൊടുംതണുപ്പില്‍ ബിജെപി ആസ്ഥാനത്തിന് പുറത്ത് നിന്ന് റിപ്പോര്‍ട്ടിങ് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുടെ അടുത്തെത്തി ആരോഗ്യം ശ്രദ്ധിക്കണമെന്ന സ്നേഹോപദേശം നല്‍കിയ പ്രധാനമന്ത്രി എല്ലാവരോടും പരിചയവും പുതുക്കി പുതുവര്‍ഷാശംസകളും നേര്‍ന്നു. മകരസംക്രാന്തിയുടേയും പുതുവര്‍ഷത്തിന്റെയും ലോഹ്റിയുടേയും ആശംസകള്‍ എല്ലാവര്‍ക്കും നേരുന്നതായി മോദി പറഞ്ഞു. തണുപ്പില്‍ എല്ലാവരും ശ്രദ്ധിക്കണം. തല മൂടിയിട്ടു വേണം പുറത്തു ജോലി ചെയ്യാനെന്നും മോദി പറഞ്ഞു.

ബിജെപി ആസ്ഥാനത്തു നടന്ന കേന്ദ്രതെരഞ്ഞെടുപ്പ് സമതി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ എന്നിവര്‍ പങ്കെടുത്തു. ദല്‍ഹിയിലെ നിയമസഭാ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടികയ്‌ക്ക് കേന്ദ്രതെരഞ്ഞെടുപ്പ് സമിതി അംഗീകാരം നല്‍കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക