Kerala

20 കോച്ചുള്ള വന്ദേഭാരതും ഫുള്‍

Published by

തിരുവനന്തപുരം: 20 കോച്ചുകളുള്ള തിരുവനന്തപുരം – കാസര്‍കോട് – തിരുവനന്തപുരം വന്ദേഭാരത് എക്‌സ്പ്രസും ഫുള്‍. 16 കോച്ച് മതിയാകാതെ വന്നതോടെയാണ് 20 കോച്ചുകളാക്കി ഇന്നലെ സര്‍വീസ് തുടങ്ങിയത്. ആദ്യ സര്‍വീസില്‍ തന്നെ 20 കോച്ചുകളും നിറഞ്ഞു.

20 കോച്ചുള്ള വന്ദേ ഭാരതിന്റെ കന്നിയാത്രയില്‍ യാത്ര ചെയ്തത് 1,440 പേര്‍. തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേക്കുള്ള ട്രെയിനിന്റെ യാത്രയുടെ ആദ്യദിനം തന്നെ 100 ശതമാനം ബുക്കിങ് ലഭിച്ചു. നേരത്തെ ഓടിയിരുന്ന 16 കോച്ചുള്ള തിരുവനന്തപുരം-കാസര്‍കോട്-തിരുവനന്തപുരം വന്ദേഭാരതിന് പകരമായിട്ടാണ് 20 കോച്ചുള്ള വന്ദേഭാരത് സര്‍വീസ് നടത്തുന്നത്. ഓറഞ്ച് നിറത്തിലുള്ള റേക്കാണ് കേരളത്തിനായി അനുവദിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച രാവിലെ 5.15നാണ് ട്രെയിന്‍ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടത്. ഉച്ചയ്‌ക്ക് 1.20 ഓടെ കാസര്‍കോടെത്തി. വരും ദിവസങ്ങളിലും ടിക്കറ്റ് ബുക്കിങ് പൂര്‍ത്തിയായിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക