India

ഡൽഹിയെ എഎപിയിൽ നിന്ന് മോചിപ്പിക്കാനുള്ള സമയമായി ; അമിത് ഷാ

Published by

ന്യൂഡൽഹി ; ഡൽഹിയെ എഎപിയിൽ നിന്ന് മോചിപ്പിക്കാനുള്ള സമയമായെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ . നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇന്ന് ഡൽഹിയിൽ ചേരി പ്രധാൻ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. സമ്മേളനത്തിൽ സംസ്ഥാനത്തെ ഭരണകക്ഷിയായ ആം ആദ്മി പാർട്ടിക്കെതിരെയും ഷാ രൂക്ഷമായ വിമർശനം ഉന്നയിച്ചു.

എഎപി പാർട്ടി ഡൽഹിക്കും കെജ്രിവാൾ എഎപി പാർട്ടിക്കും ദുരന്തമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ‘ 10 വർഷമായി ഡൽഹിയിൽ ഒരു ദുരന്തസർക്കാരുണ്ട്. നിങ്ങൾക്ക് ഡൽഹിയുടെ വിമോചകനാകാൻ കഴിയും. ഫെബ്രുവരി 5 ഡൽഹിയുടെ വിമോചന ദിനമാണ്. ഡൽഹിയിലെ ടാപ്പ് തുറന്നാൽ അഴുക്കുവെള്ളം, ജനലിലൂടെ വൃത്തിഹീനമായ വായു, പുറത്തേക്കിറങ്ങിയാൽ പൊട്ടിപ്പൊളിഞ്ഞ റോഡുകൾ, മുന്നോട്ടു നീങ്ങിയാൽ യമുനയിലെ അഴുക്കുവെള്ളം. ഇതാണ് ദുരന്തമുഖത്തുള്ള സർക്കാർ ചെയ്തത്.

എഎപി സർക്കാർ അഴിമതിയിൽ ഒന്നാംസ്ഥാനത്ത് തുടരുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഡൽഹിയിലെ 5.25 ലക്ഷം കുട്ടികൾക്ക് സ്‌കൂളിൽ പോകാൻ കഴിയുന്നില്ല. ഡൽഹിക്ക് വേണ്ടി കെജ്രിവാളിന് ഒന്നും ചെയ്യാൻ കഴിയുന്നില്ലെങ്കിൽ അധികാരം വിടുക, പക്ഷേ അദ്ദേഹം വിടില്ല. ജയിലിൽ പോയിട്ടും രാജിവെക്കാത്ത ഏക മുഖ്യമന്ത്രിയാണ് . അദ്ദേഹത്തെ അധികാരത്തിൽ നിന്ന് പുറത്താക്കേണ്ടിവരും. മോദി ജി ജനപ്രിയനാകുമെന്നതിനാൽ ഡൽഹിക്കാർക്ക് ആരോഗ്യ ആനുകൂല്യങ്ങൾ ലഭിക്കാൻ അനുവദിച്ചില്ല. കെജ്‌രിവാൾ എത്രനാൾ ഓടിപ്പോകും? ഇവരെ വേരോടെ പിഴുതെറിയാൻ അഞ്ചാം തീയതി അവസരമുണ്ട്.‘ – അമിത് ഷാ പറഞ്ഞു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by