Kerala

അഞ്ചുവര്‍ഷത്തിനിടെ 60 പേര്‍ പീഡിപ്പിച്ചെന്ന വെളിപ്പെടുത്തല്‍, അറസ്റ്റിലായവരുടെ എണ്ണം 20 ആയി

13ാം വയസുമുതല്‍ പീഡനത്തിനിരയായെന്നാണ് പതിനെട്ടുകാരിയായ പെണ്‍കുട്ടി വെളിപ്പെടുത്തിയത്.

Published by

പത്തനംതിട്ട: പട്ടിക ജാതി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന കായിക താരമായ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ രജിസ്റ്റര്‍ചെയ്ത പീഡനക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 20 ആയി. റാന്നിയില്‍ നിന്ന് പിടിയിലായ ആറ് പ്രതികളുടെ അറസ്റ്റുകൂടി ശനിയാഴ്ച രേഖപ്പെടുത്തി. കേസില്‍ നേരത്തേ 14 പേര്‍ അറസ്റ്റിലായിരുന്നു.

രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അറസ്റ്റിലായവരില്‍ മൂന്നു പേര്‍ ഓട്ടോറിക്ഷ തൊഴിലാളികളാണ്.

പിടിയിലായവരില്‍ അടുത്ത ദിവസം വിവാഹം നിശ്ചയിച്ചിരിക്കുന്ന നവവരനും ഉള്‍പ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം അറസ്റ്റിലായ സുബിന്‍ ആണ് പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. പീഡന ദൃശ്യങ്ങള്‍ ഇയാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പ്രചരിപ്പിച്ചു.് ഇയാള്‍ പെണ്‍കുട്ടിയെ സുഹൃത്തുക്കള്‍ക്കും കാഴ്ച വച്ചു. പ്ലസ് ടു വിദ്യാര്‍ഥി ഉള്‍പ്പെടെയാണ് അറസ്റ്റിലായത്.

പിതാവിന്റെ ഫോണാണ് പെണ്‍കുട്ടി ഉപയോഗിച്ചിരുന്നത്. ഇതില്‍ നിന്നാണ് പ്രതികളെ കണ്ടെത്തിയത്. ചില പ്രതികള്‍ വിദേശത്താണെന്നും പറയുന്നുണ്ട്.

13ാം വയസുമുതല്‍ പീഡനത്തിനിരയായെന്നാണ് പതിനെട്ടുകാരിയായ പെണ്‍കുട്ടി വെളിപ്പെടുത്തിയത്. അഞ്ചുവര്‍ഷത്തിനിടെ 60 പേര്‍ പീഡിപ്പിച്ചെന്നാണ് വെളിപ്പെടുത്തല്‍.

സംഭവത്തില്‍ പോക്‌സോ കേസിന് പുറമെ പട്ടികജാതി പീഡന വകുപ്പും ചേര്‍ത്താണ് കേസെടുത്തിട്ടുളളത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക