ആഗ്ര ; വീട്ടുകാരെ ധിക്കരിച്ച് കാമുകനൊപ്പം ഒളിച്ചോടി മതം മാറി നിക്കാഹ് കഴിച്ച യുവതിയെ ഒടുവിൽ മുത്തലാഖ് ചൊല്ലി. 2004 ലാണ് ആഗ്രയിലെ നായ് കി മാണ്ഡി സ്വദേശി സോനം ഗോയൽ, മുഹമ്മദ് ആരിഫ് ഹമീദിനെ വിവാഹം കഴിക്കാനായി വീടുവിട്ടിറങ്ങിയത് . മതം മാറി സോനം എന്ന പേര് ആയിഷ വാർസി എന്നാക്കി മാറ്റുകയും ചെയ്തു .
വിവാഹം കഴിഞ്ഞ് നാളുകൾ കഴിഞ്ഞപ്പോഴേയ്‌ക്കും തന്റെ ജീവിതത്തിൽ തുടർച്ചയായ പീഡനങ്ങൾ തുടങ്ങിയെന്ന് സോനം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു . ഭർത്താവ് സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിക്കാൻ തുടങ്ങി. ഇതിനിടെ മൂന്ന് കുട്ടികൾക്ക് ജന്മം നൽകി. ക്രൂരമായി മർദ്ദിക്കുകയും,പലതവണ കൊല്ലാൻ ശ്രമിക്കുകയും ചെയ്തു.
മുറിയിൽ പൂട്ടിയിട്ടിരുന്നതിനാൽ പുറത്തിറങ്ങി എവിടേയും പോകാനാകാത്ത അവസ്ഥയായിരുന്നു വന്നിരുന്നതായി . പ്രതിഷേധിച്ചപ്പോൾ ‘കാഫിർ’ എന്ന് വിളിച്ച് മർദിച്ചു. ഒടുവിൽ അടുത്തിടെ തന്നെ മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ചതായും സോനം നൽകിയ പരാതിയിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക