World

‘താലിബാന്റെ സ്ത്രീവിരുദ്ധത അംഗീകരിച്ചിട്ടില്ല’ – കോണ്‍ഗ്രസ് വിമര്‍ശനം തള്ളി വിദേശകാര്യ സെക്രട്ടറി; ഇന്ത്യയുടെ ലക്ഷ്യം ചൈനയെ അകറ്റല്‍

താലിബാൻ വിദേശകാര്യമന്ത്രി അമീർ ഖാൻ മുതാഖിയുമായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ചര്‍ച്ച നടത്തിയതിനെ പരിഹസിക്കുന്ന കോണ്‍ഗ്രസിന് ചുട്ടമറുപടി നല്‍കി ഇന്ത്യ. അഫ്ഗാനിസ്ഥാനില്‍ പിടിമുറുക്കാന്‍ ശ്രമിക്കുന്ന ചൈനയെ അവിടെ നിന്നും അകറ്റുകയാണ് ഇന്ത്യയുടെ ലക്ഷ്യം. അല്ലാതെ ഇന്ത്യ താലിബാന്‍റെ സ്ത്രീവിരുദ്ധത അംഗീകരിച്ചു എന്ന് ഈ ചര്‍ച്ചകള്‍ക്ക് അര്‍ത്ഥമില്ലെന്നും ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി പറയുന്നു.

Published by

ന്യൂദല്‍ഹി: താലിബാൻ വിദേശകാര്യമന്ത്രി അമീർ ഖാൻ മുതാഖിയുമായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ചര്‍ച്ച നടത്തിയതിനെ പരിഹസിക്കുന്ന കോണ്‍ഗ്രസിന് ചുട്ടമറുപടി നല്‍കി ഇന്ത്യ. അഫ്ഗാനിസ്ഥാനില്‍ പിടിമുറുക്കാന്‍ ശ്രമിക്കുന്ന ചൈനയെ അവിടെ നിന്നും അകറ്റുകയാണ് ഇന്ത്യയുടെ ലക്ഷ്യം. അല്ലാതെ ഇന്ത്യ താലിബാന്റെ സ്ത്രീവിരുദ്ധത അംഗീകരിച്ചു എന്ന് ഈ ചര്‍ച്ചകള്‍ക്ക് അര്‍ത്ഥമില്ലെന്നും ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി പറയുന്നു.

ഇന്ത്യ താലിബാന്റെ സ്ത്രീവിരുദ്ധത അംഗീകരിക്കുന്നു എന്നായിരുന്നു കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷപാര്‍ട്ടികളും ജിഹാദികളും ഉയര്‍ത്തിയ വിമര്‍ശനം. വാസ്തവത്തില്‍ അഫ്ഗാനിലേക്ക് നയതന്ത്ര പ്രതിനിധിയെ അയച്ച് ഈ മേഖലയിൽ പിടിമുറുക്കാന്‍ ചൈന ശ്രമം നടത്തുന്ന സാഹചര്യത്തിലാണ് ഇന്ത്യ പരസ്യ ചർച്ചയ്‌ക്ക് തയ്യാറായത്.

അഫ്ഗാനിസ്ഥാനിലെ ഭരണം പിടിച്ചെടുത്ത ശേഷം താലിബാന്‍ ഭരണകൂടവുമായി ഇതാദ്യമായാണ് ഇന്ത്യ പരസ്യ ചർച്ചയ്‌ക്ക് തയ്യാറാകുന്നത്. ഇന്ത്യയെ ലക്ഷ്യം വയ്‌ക്കുന്ന ഭീകര സംഘടനകൾക്ക് അഫ്ഗാൻ ഭരണകൂടം ഒരു സഹായവും നൽകരുത് എന്ന് വിദേശകാര്യ സെക്രട്ടറി ഇന്നലത്തെ ചർച്ചയിൽ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ താലിബാന്‍ ഇന്ത്യയ്‌ക്ക് ഉറപ്പ് നല്‍കുകയും ചെയ്തു. അഫ്ഗാനിസ്ഥാന്റെ മണ്ണില്‍ ഇന്ത്യയ്‌ക്കെതിരെ കരുനീക്കം നടത്താന്‍ ആരെയും അനുവദിക്കില്ലെന്ന് താലിബാന്‍ സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരിക്കുകയാണ്. നയതന്ത്ര തലത്തില്‍ ഇന്ത്യ നേടിയ ഈ വിജയത്തില്‍ അസൂയ മൂത്താണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം തൊടുന്യായങ്ങള്‍ ഇറക്കുന്നത്. ചർച്ച നടത്തിയെങ്കിലും താലിബാൻ സർക്കാരിന് ഇന്ത്യ തൽക്കാലം ഔദ്യോഗിക അംഗീകാരം നൽകാനിടയില്ല.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by