കൊച്ചി: ഉന്നത വിദ്യാഭ്യാസ മേഖലയെ അന്താരാഷ്‌ട്ര തലത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനസര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഉന്നതവിദ്യാഭ്യാസ കോണ്‍ക്ലേവിന് മുന്നോടിയായി ‘സ്റ്റഡി ഇന്‍ കേരള’ പ്രീ-കോണ്‍ക്ലേവ് ശില്പശാല 13ന് നടത്തും. രാവിലെ 10 മുതല്‍ രാജഗിരി കോളേജിലാണ് ഇതുക്രമീകരിച്ചിരിക്കുന്നത്. പ്രീ-കോണ്‍ക്ലേവ് ശില്പശാല ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും. മിഷിഗണ്‍ സര്‍വ്വകലാശാലയിലെ ഡോ. സക്കറിയ മാത്യു ശില്പശാല നയിക്കും. രണ്ടാം ദിവസം ഇന്‍ഡസ്ട്രി – അക്കാദമി സഹകരണം സംബന്ധിച്ച് നടക്കുന്ന സെഷനില്‍ വ്യവസായരംഗത്തു നിന്നുള്ള വിദഗ്ധര്‍ പങ്കെടുക്കും.
കോണ്‍ക്ലേവിനോടനുബന്ധിച്ച് 13ന് രാവിലെ 11 മുതല്‍ കൊച്ചിന്‍ സര്‍വ്വകലാശാലയില്‍ ഉന്നതവിദ്യാഭ്യാസ പ്രദര്‍ശനവും അരങ്ങേറും.
ഉന്നതവിദ്യാഭ്യാസ കോണ്‍ക്ലേവ് ജനുവരി 14, 15 തീയതികളിലാണ് നടക്കുന്നത്ഞ്ഞ സംസ്ഥാനത്തെ സര്‍വ്വകലാശാലകളും മികച്ച മറ്റു സ്ഥാപനങ്ങളും പങ്കെടുക്കുന്ന ഉന്നതവിദ്യാഭ്യാസ പ്രദര്‍ശനം കാണാന്‍ പൊതുജനങ്ങള്‍ക്കും അവസരമൊരുക്കിയിട്ടുണ്ട്. മൂന്നു ദിവസങ്ങളിലായി നടക്കുന്ന കോണ്‍ക്ലേവിന്റെ വിവിധ പരിപാടികളില്‍ രാജ്യത്തിനകത്തും പുറത്തും നിന്നുമായി രണ്ടായിരത്തോളം പ്രതിനിധികളാണ് പങ്കെടുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക