തിരുവനന്തപുരം: കഴക്കൂട്ടം കാരോട് ബൈപ്പാസില്‍ ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു.18 ഓളം യാത്രക്കാരുമായി ബാംഗ്ലൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന മുരഹര എന്ന ബസിലാണ് അഗ്നി പടര്‍ന്നത്.
യാത്രക്കാരെ രക്ഷപ്പെടുത്തി. പാറശാല തിരുപുറം ആര്‍ സി പളളിക്ക് സമീപം എത്തിയപ്പോഴായിരുന്നു ബസിന് മുന്നില്‍ നിന്നും തീ പടര്‍ന്നത്. ഡ്രൈവര്‍ ഉടന്‍ ബസ് നിര്‍ത്തി.യാത്രക്കാരെ പുറത്ത് ഇറക്കുന്നതിനിടെ തീ ആളിക്കത്തി.
നെയ്യാറ്റിന്‍കര നിന്നും പൂവാറില്‍ നിന്നും രണ്ട് ഫയര്‍ യൂണിറ്റ് എത്തി തീ കെടുത്തി.സംഭവത്തില്‍ ഡ്രൈവര്‍ ക്യാബിനും യാത്രക്കാരുടെ രണ്ട് ക്യാമ്പിനും പൂര്‍ണമായും കത്തി. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക