India

പഞ്ചാബിൽ എഎപി എംഎൽഎ വെടിയേറ്റ് മരിച്ച നിലയിൽ

കണ്ടെത്തിയത് വീട്ടിനുള്ളിൽ

Published by

ന്യൂദെൽഹി:ലുധിയാന വെസ്റ്റ് എംഎൽഎയും ആം ആദ്മി പാർട്ടി നേതാവുമായ ഗുർപ്രീത് ഗോഗി വീട്ടിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഗോഗിയുടെ തലയ്‌ക്ക് വെടിയേറ്റതായാണ് റിപ്പോർട്ട്. ഉടനെ ലുധിയാനയിലെ ഡിഎംസി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മുൻ കോൺഗ്രസ് നേതാവായിരുന്ന ഗോഗിയുടെ മരണകാരണം അബദ്ധത്തിൽ വെടിയേറ്റതാണെന്നാണ്  പോലീസ് നിലവിൽ നൽകുന്ന വിശദീകരണം. എന്നാൽ മരണത്തിന്റെ യഥാർത്ഥ കാരണം അന്വേഷിക്കുകയാണെന്ന് പൊലീസ് ജോയിൻ്റ് കമ്മീഷണർ ജസ് കി രഞ്ജിത് സിംഗ് തേജ പറഞ്ഞു. കുടുംബാംഗങ്ങൾ പറയുന്നത് അബദ്ധത്തിൽ വെടിയേറ്റതാണെന്നും തേജ പറഞ്ഞു. അർദ്ധരാത്രിയോടെയാണ് സംഭവം നടന്നത്. വീട്ടുകാർ വെടിയൊച്ച കേട്ടതിനെ തുടർന്ന് മുറിയിലേക്ക് ഓടിയെത്തിയപ്പോൾ രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നു ഗുർപ്രീത് ഗോഗി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by