ന്യൂദല്‍ഹി: സംസ്ഥാനങ്ങള്‍ക്കുള്ള ജനുവരിയിലെ നികുതി വിഹിതമായി 1,73,030 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ കൈമാറിയതായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. ഡിസംബറില്‍ നല്കിയതിന്റെ ഇരട്ടിയാണിത്. സംസ്ഥാനങ്ങളുടെ മൂലധനച്ചെലവുകള്‍ക്കും മറ്റു വികസന ക്ഷേമ പദ്ധതി നിര്‍വഹണത്തിനുമാണ് അധികത്തുക. കേരളത്തിന് 3,330.83 കോടി രൂപ ലഭിച്ചു.
ബീഹാറിന് 17,403 കോടിയും യുപിക്ക് 31,039 കോടിയും ബംഗാളിന് 13,017 കോടിയും അനുവദിച്ചു. മധ്യപ്രദേശ് (13,530 കോടി), മഹാരാഷ്‌ട്ര (10,930), രാജസ്ഥാന്‍ (10,426), കര്‍ണാടക (6,310), ഒഡീഷ (7,835), പഞ്ചാബ് (3,126), തമിഴ്നാട് (7,057), തെലങ്കാന (3,637), ആന്ധ്രപ്രദേശ് (7,002) എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക