കൊല്ലം : ശ്രീധർമ്മശാസ്താവിന്റെ തിരുഅങ്കിയ്ക്ക് ഗാർഡ് ഓഫ് ഓർണർ നൽകുന്ന കേരള പോലീസിന്റെ ദൃശ്യങ്ങൾ വൈറലാകുന്നു. ശക്തികുളങ്ങര ധർമശാസ്താക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചാണ് അയ്യപ്പന്റെ തിരുഅങ്കി ഘോഷയാത്ര നടന്നത് .
വൈകീട്ട് നാലിന് ആനന്ദവല്ലീശ്വരം ക്ഷേത്രത്തിൽനിന്നാണ് അങ്കി എഴുന്നള്ളത്ത് ആരംഭിച്ചത് . അതിനു മുന്നോടിയായാണ് പോലീസ് ഗാർഡ് ഓഫ് ഓണർ നൽകിയത് . ഇത് സ്വീകരിച്ച ശേഷമാണ് ഘോഷയാത്ര ആരംഭിച്ചത് . ഗജവീരന്മാർ, നാദസ്വരം, പഞ്ചവാദ്യം, 25 ൽപ്പരം കലാകാരന്മാരുടെ പഞ്ചാരിമേളം, താലപ്പൊലി എന്നിവയുടെ അകമ്പടിയോടുകൂടിയായിരുന്നു ഘോഷയാത്ര . നിറപറയും ദീപക്കാഴ്ചയും ഒരുക്കിയാണ് ഘോഷയാത്രയെ നാട് വരവേറ്റത്.
പൈങ്കുനി ഉത്ര മഹോത്സവത്തിന് ശബരീശ സന്നിധിയിൽ ഉയർത്തുവാനുള്ള കൊടിക്കൂറയും കൊടികയറും ശബരിമലയിൽ സമർപ്പിക്കുന്നതും ശക്തികുളങ്ങര അയ്യപ്പക്ഷേത്ര സന്നിധിയിൽ നിന്നുമാണ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: