പത്തനംതിട്ട: കായിക താരമായ 18 കാരി പെണ്‍കുട്ടിയെ 64 പേര്‍ പീഡിപ്പിച്ചതായി പരാതി. ഇതില്‍ 6 പേര്‍ ഇതിനകം പിടിയിലായി. പത്തനംതിട്ട സ്വദേശിനിയെ അഞ്ചു വര്‍ഷത്തിനിടെയാണ് ഇത്രയും പേര്‍ ചേര്‍ന്ന് ലൈംഗികമായി ചൂഷണം ചെയ്തത്. പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കൗണ്‍സില്‍ മൊഴി നല്‍കി. ഇതിനെ്‌റെ അടിസ്ഥാനത്തില്‍ 40 പേര്‍ക്കെതിരെ പോക്‌സോ ചുമത്തി കേസെടുത്തു. പരിശീലകര്‍, കായിക താരങ്ങള്‍, സഹപാഠികള്‍, സമീപ വാസികള്‍ അടക്കമുളളവര്‍ പ്രതികളായുണ്ട്. പ്രാഥമിക പരിശോധനയില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. എല്ലാ പ്രതികളെയും ഉടന്‍ അറസ്റ്റു ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക