തിരുവനന്തപുരം: ദമ്പതിമാര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ അവരുടെ കുട്ടികളില്‍ മാനസിക സംഘര്‍ഷം സൃഷ്ടിക്കുന്നതായി വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പി. സതിദേവി. തിരുവനന്തപുരം ജില്ലാതല അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു ചെയര്‍പേഴ്‌സണ്‍. കുട്ടികളില്‍ പലര്‍ക്കും കൗണ്‍സിലിംഗ് ആവശ്യമായി വരുന്നുണ്ട്. ഒരേ വീട്ടില്‍ തന്നെ താമസിക്കുന്ന ഭാര്യാ ഭര്‍ത്താക്കന്മാര്‍ തമ്മില്‍ ഒരു ബന്ധവുമില്ല. അദാലത്തിന് അവര്‍ വരുന്നത് ഒരു വീട്ടില്‍ നിന്നാണ്. എന്നാല്‍ വീടിനുള്ളില്‍ ഉറക്കവും പാചകവും എല്ലാം വെവ്വേ റെയാണ്. അവരുടെ കുട്ടികളില്‍ ഇത് ഉണ്ടാക്കുന്ന മാനസിക ആഘാതം വലുതാണെന്നും ചെയര്‍പേഴ്‌സണ്‍ ഓര്‍മിപ്പിച്ചു.
കുട്ടികളുടെ പഠനത്തെയും ജീവിതത്തെയും കാഴ്ചപ്പാടിനെയും ഇത് പ്രതികൂലമായി ബാധിക്കുന്നുണ്ട്.
ദമ്പതിമാരുടെ വിവാഹേതര ബന്ധങ്ങളും തെറ്റായ സന്ദേശമാണ് കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കുന്നത്. വിവാഹമേ വേണ്ട എന്ന ചിന്തയിലേക്കും അവര്‍ മാറി പോകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക