കോട്ടയം: സൗന്ദര്യപൂര്‍ണ്ണമായ ശരീരം തൊഴിലിടത്ത് ഉപയോഗിക്കാന്‍ സ്ത്രീക്ക് സ്വാതന്ത്ര്യമുണ്ടെന്ന് കമ്യൂണിസ്റ്റ് ബുദ്ധിജീവിയും നടിയുമായ ഗായത്രി വര്‍ഷ അഭിപ്രായപ്പെട്ടു. നടി ഹണി റോസ് ഇറുകിപ്പിടിച്ച വസ്ത്രങ്ങളണിഞ്ഞ് ഉദ്ഘാടനങ്ങളില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ടും ബോബി ചെമ്മണ്ണൂരിന്‌റെ അറസ്റ്റിനെക്കുറിച്ചും ചാനല്‍ചര്‍ച്ചയില്‍ സി പി എമ്മിനെ പ്രതിനിധീകരിച്ച് സംസാരിക്കുകയായിരുന്നു നടി. ചാരിറ്റിയുടെ പേരില്‍ മനുഷ്യന്റെ ഇല്ലായ്മയെ വരെ ചൂഷണം ചെയ്ത ബിസിനസുകാരനും വഷളനുമാണെന്ന് ബോബിയെന്ന് അവര്‍ ആരോപിച്ചു.
ഇന്ത്യന്‍ നിയമ വ്യവസ്ഥയെ ചോദ്യം ചെയ്യുന്ന ഒരു വസ്ത്രവും ഹണി റോസ് ധരിച്ചിട്ടില്ല. വസ്ത്രമല്ല ഇവിടെ പ്രശ്‌നം. ഏതു സ്ത്രീയും അവരുടെ പ്രതിഭ വച്ച് ഉയര്‍ന്നു വരുമ്പോഴുന മാര്‍ക്കറ്റുണ്ടെന്നു അറിയുമ്പോഴും അവളെ അടിച്ചമര്‍ത്തുക എന്ന പുരുഷാധിപത്യസമൂഹത്തിന്റെ രീതിയാണിതെന്നും അവര്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക