Friday, July 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പുനെയില്‍ അധസ്ഥിതരുടെ വിദ്യാഭ്യാസത്തിന് ജീവിതം ഉഴിഞ്ഞുവെച്ച സാവിത്രി ഫുലെയെ മുസ്ലിം അധ്യാപിക ഫാത്തിമ ഷെയ്ഖ് സഹായിച്ചു എന്നത് കെട്ടുകഥ

ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം അധ്യാപിക എന്ന രീതിയില്‍ താന്‍ അവതരിപ്പിച്ചിരുന്ന ഫാത്തിമ ഷെയ്ഖ് എന്ന സ്ത്രീ ജീവിച്ചിരുന്നില്ലെന്നും തന്റെ വെറും ഭാവനാസൃഷ്ടി മാത്രമാണെന്നും ഏറ്റുപറഞ്ഞ് ദിലീപ് മണ്ഡല്‍. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍റ് ബ്രോഡ് കാസ്റ്റിംഗ് മന്ത്രാലയത്തിലെ മാധ്യമ ഉപദേഷ്ടാവാണ് ദിലീപ് മണ്ഡല്‍.

Janmabhumi Online by Janmabhumi Online
Jan 10, 2025, 07:58 pm IST
in India
സാവിത്രി ഭായ് ഫുലെ (നടുവില്‍) കെട്ടുകഥാപാത്രമായ ഫാത്തിമ ഷെയ്ഖ് (വലത്ത്)

സാവിത്രി ഭായ് ഫുലെ (നടുവില്‍) കെട്ടുകഥാപാത്രമായ ഫാത്തിമ ഷെയ്ഖ് (വലത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

മുംബൈ: ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം അധ്യാപിക എന്ന രീതിയില്‍ താന്‍ അവതരിപ്പിച്ചിരുന്ന ഫാത്തിമ ഷെയ്ഖ് എന്ന സ്ത്രീ ജീവിച്ചിരുന്നില്ലെന്നും തന്റെ വെറും ഭാവനാസൃഷ്ടി മാത്രമാണെന്നും ഏറ്റുപറഞ്ഞ് ദിലീപ് മണ്ഡല്‍. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍റ് ബ്രോഡ് കാസ്റ്റിംഗ് മന്ത്രാലയത്തിലെ മാധ്യമ ഉപദേഷ്ടാവാണ് ദിലീപ് മണ്ഡല്‍.

ജനവരി 9 വ്യാഴാഴ്ചയാണ് സമൂഹമാധ്യമപേജില്‍ ഒരു കൂട്ടം പോസ്റ്റുകളിലൂടെ ദിലീപ് മണ്ഡല്‍ ഇക്കാര്യം തുറന്നുപറഞ്ഞിരിക്കുന്നത്. സാവിത്രി ഫുലെയുടെ ക്ലാസ് മേറ്റ് എന്ന രീതിയിലാണ് ഫാത്തിമ ഷെയ്ഖിനെ  ചരിത്രം ഉയര്‍ത്തിക്കാണിച്ചു വന്നിരുന്നത്. പുനെയില്‍ ഒരു സ്കൂള്‍ സ്ഥാപിക്കാന്‍ സാവിത്രി ഫുലെയെയും ഭര്‍ത്താവ് ജ്യോതിബായെയും സഹായിച്ചത് ഫാത്തിമ ഷെയ്ഖ് എന്ന മുസ്ലിം വനിതയാണെന്നായിരുന്നു കഥ. 1848ലാണ് പുനെയില്‍ ഈ സ്കൂള്‍ സ്ഥാപിക്കപ്പെട്ടത്.

ദിലീപ് മണ്ഡലിന്റെ വിവാദ ട്വീറ്റ്:

Confession:

I had created a myth or a fabricated character and named her Fatima Sheikh.

Please forgive me. The truth is that “Fatima Sheikh” never existed; she is not a historical figure. Not a real person.

It is my mistake that, during a particular phase, I created this name… pic.twitter.com/8pHjiQXTfG

— Dilip Mandal (@Profdilipmandal) January 9, 2025

മഹാരാഷ്‌ട്രയിൽ അധഃസ്ഥിതരെയും സ്ത്രീകളെയും വിദ്യാഭ്യാസം നല്‍കി മോചിപ്പിച്ച സാമൂഹ്യ പ്രവർത്തകയാണ് സാവിത്രിബായ് ഫൂലെ. ഉയര്‍ന്ന ജാതിയില്‍ ജനിച്ച സാവിത്രി ഫുലെ അധസ്ഥിതരെ പഠിപ്പിക്കാന്‍ ഒരു സ്കൂള്‍ സ്ഥാപിക്കുകയായിരുന്നു. ഈ സ്കൂള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഫാത്തിമ ഷെയ്ഖ് സഹായിച്ചിട്ടുണ്ടെന്നും ഇവരും ഈ സ്കൂളില്‍ അധസ്ഥിതരെ പഠിപ്പിച്ചിരുന്നെന്നും ഫാത്തിമ ഷെയ്ഖ് ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം അധ്യാപികയാണെന്നും ആണ് ദിലീപ് മണ്ഡല്‍ പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഫാത്തിമ ഷെയ്ഖ് എന്ന ഒരു സ്ത്രീ ജീവിച്ചിരിപ്പില്ലെന്നും താന്‍ വ്യാജമായി സൃഷ്ടിച്ച കഥാപാത്രമാണെന്നുമാണ് ദിലീപ് മണ്ഡല്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

വിദ്യാഭ്യാസം ചെയ്യാനവകാശമില്ലാതിരുന്ന ചമാർ, മഹർ, മാംഗ് തുടങ്ങിയ അസ്പൃശ്യ ജാതികളിൽപെട്ടവർക്കുമായി സാവിത്രി ഫുലെ സ്വന്തമായി സ്‌കൂൾ ആരംഭിച്ചു. സാമ്പത്തിക കാരണങ്ങളാൽ സാവിത്രി ഫൂലെയ്‌ക്ക് സ്‌കൂൾ പൂട്ടേണ്ടിവന്നു. പൊതു പ്രശ്നങ്ങളിൽ ജ്യോതിറാവുവിനോടൊപ്പം സജീവമായിരുന്ന സാവിത്രി ഫുലെയുടെ നിരന്തര പരിശ്രമത്താൽ 1851 ജൂലൈ മാസത്തിൽ വീണ്ടും പെൺകുട്ടികൾക്കായുള്ള സ്‌കൂൾ തുറന്നു. 8 കുട്ടികളെ വെച്ച് ആരംഭിച്ച സ്‌കൂൾ പെട്ടെന്നു തന്നെ വിപുലമായി പ്രവർത്തിക്കാനാരംഭിച്ചു.ഈ സാവിത്രി ഫുലെയുടെ ക്ലാസ് മേറ്റായിരുന്നു ഫാത്തിമ ഷെയ്ഖ് എന്നും പിന്നീട് ഇവര്‍ സാവിത്രി ഫുലെയെപ്പോലെ അധ്യാപികയായി മാറുകയും അധസ്ഥിതരെ പഠിപ്പിക്കാനുള്ള സ്കൂള്‍ സ്ഥാപിക്കാന്‍ സഹായിച്ചു എന്നുമായിരുന്നു ദിലീപ് മണ്ഡല്‍ കെട്ടുകഥ പ്രചരിപ്പിച്ചത്.

ദിലീപ് മണ്ഡല്‍ ഫാത്തിമ ഷെയ്ഖ് എന്ന ഇല്ലാത്ത കഥാപാത്രത്തെ സൃഷ്ടിച്ചത് എപ്പോള്‍ ?

2019ല്‍ പ്രിന്‍റ് ഓണ്‍ലൈനില്‍ വാര്‍ത്താ വെബ്സൈറ്റില്‍ ദിലീപ് മണ്ഡല്‍ എഴുതിയ ലേഖനത്തിലാണ് ആദ്യമായി ഫാത്തിമ ഷെയ്ഖ് എന്ന അധ്യാപികയെക്കുറിച്ച് പരാമര്‍ശിക്കുന്നത്. എന്തേ നമ്മള്‍ ഫാത്തിമ ഷെയ്ഖിനെ മറന്നുപോയത് എന്ന തലക്കെട്ടില്‍ എഴുതിയ ഈ ലേഖനത്തില്‍ ആണ് സാവിത്രി ഫുലെയ്‌ക്കൊപ്പം അധ്യാപികയാകാന്‍ പഠിച്ച ഫാത്തിമ ഷെയ്ഖ് എന്ന ഒരു അധ്യാപികയുണ്ടെന്നും പിന്നീട് അധകൃതര്‍ക്കും സ്ത്രീകള്‍ക്കും വിദ്യാഭ്യാസം നല്‍കാന്‍ സാവിത്രി ഫുലെ നടത്തിയ സ്കൂളില്‍ വലംകൈയായി ഫാത്തിമ ഷെയ്ഖ് എന്ന മുസ്ലിം അധ്യാപിക പ്രവര്‍ത്തിച്ചിരുന്നുവെന്നും മുസ്ലിം സമുദായത്തിലെ ഇന്ത്യയിലെ ആദ്യ അധ്യാപികയാണ് ഫാത്തിമ ഷെയ്ഖ് എന്നും ഈ ലേഖനത്തില്‍ എഴുതിയത്. ഇപ്പോള്‍ ഫാത്തിമ ഷെയ്ഖ് എന്ന ഒരു അധ്യാപിക ഇല്ലെന്നും താന്‍ സൃഷ്ടിച്ച ഒരു കഥാപാത്രം മാത്രമാണ് ഫാത്തിമ ഷെയ്ഖ് എന്നും ദിലീപ് മണ്ഡല്‍ തുറന്ന് പറഞ്ഞിരിക്കുന്നത്.

2022ന് മുന്‍പ് ഗൂഗിളില്‍ ഫാത്തിമ ഷെയ്ഖ് എന്ന പേരെ ഉണ്ടായിരുന്നില്ല. ഇവരെക്കുറിച്ച് പുസ്തകമോ ലേഖനങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല.  താനാണ് ഇങ്ങിനെ ഒരു കഥാപാത്രത്തെ സൃഷ്ടിച്ചതെന്നും അതിന് ശേഷമാണ് ഗൂഗിളില്‍ ഫാത്തിമ ഷെയ്ഖിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായതെന്നും ദിലീപ് മണ്ഡല്‍ പറയുന്നു. സാവിത്രി ഫുലെയുടെ ഭര്‍ത്താവ് ജ്യോതിറാവു അവരുടെ സ്കൂളിനെക്കുറിച്ച് ഒരു വിശദമായ ലേഖനം എഴുതിയിട്ടുണ്ട്. അതില്‍ സ്കൂളിലെ അഞ്ച് അധ്യാപികമാരെക്കുറിച്ചും പറയുന്നുണ്ട്. അവരെല്ലാം ഉയര്‍ന്ന ജാതിയില്‍ പെട്ട ഹിന്ദു സ്ത്രീകള്‍ ആയിരുന്നുവെന്നാണ് ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്നത്. ഇതില്‍ ഫാത്തിമ ഷെയ്ഖ് എന്ന ഒരു അധ്യാപകിയെക്കുറിച്ച് പരാമര്‍ശം ഇല്ല.

ദിലീപ് മണ്ഡല്‍ ഫാത്തിമ ഷെയ്ഖ് എന്ന മുസ്ലിം അധ്യാപികയെ സൃഷ്ടിച്ചത് എന്തിന്?

വിക്കിപീഡിയയില്‍ ഫാത്തിമ ഷെയ്ഖ് എന്ന അധ്യാപികയുടെ ജീവചരിത്രം തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സിന്തിയ ഫെറാര്‍ എന്ന അമേരിക്കക്കാരി നടത്തിയിരുന്ന സ്കൂളില്‍ അധ്യാപികമാരാകാന്‍ പരിശീലനം നേടിയവരാണ് സാവിത്രി ഫുലെയും ഫാത്തിമ ഷെയ്ഖും എന്നാണ് കഥ. പക്ഷെ ഫാത്തിമ ഷെയ്ഖ് എന്ന സ്ത്രീ ജീവിച്ചിരിപ്പില്ലെന്നാണ് ഇപ്പോള്‍ ദിലീപ് മണ്ഡലിന്റെ വെളിപ്പെടുത്തല്‍. താന്‍ തന്നെ സൃഷ്ടിച്ച ഒരു കഥാപാത്രമായിരുന്നു ഫാത്തിമ ഷെയ്ഖ് എന്ന അധ്യാപിക എന്നാണ് ദിലീപ് മണ്ഡല്‍ പറയുന്നത്. മുസ്ലിങ്ങള്‍ക്കും മഹാരാഷ്‌ട്രയിലെ നവോത്ഥാനത്തില്‍ ഒരു പങ്ക് നല്‍കാന്‍ വേണ്ടിയായിരുന്നു അന്ന് ദളിത് രാഷ്‌ട്രീയക്കാരനായ ദിലീപ് മണ്ഡല്‍ ഇങ്ങിനെ ഒരു കഥാപാത്രത്തെ സൃഷ്ടിച്ചതെന്ന് പറയുന്നു. “ഞാന്‍ അതിന് മാപ്പ് ചോദിക്കുന്നു.”- ദിലീപ് മണ്ഡല്‍ പറയുന്നു.

Tags: #Savitribaiphule#Fatimasheikh#Fathimashaikh#DilipMandal
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

കിസാന്‍ സംഘിന്റെ പ്രതിഷേധം; കര്‍ഷക വിരുദ്ധ പ്രവര്‍ത്തന രേഖ പിൻവലിച്ച് നിതി ആയോഗ്

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന വ്യാപാരി മരിച്ചു; തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു

ഭാരതാംബ എങ്ങനെ മതചിഹ്നമാകും; കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി

ചികിത്സയ്‌ക്കായി മുഖ്യമന്ത്രി വീണ്ടും വിദേശത്തേയ്‌ക്ക്; ഇന്ന് അർദ്ധരാത്രിയോടെ ദുബായ് വഴി അമേരിക്കയിലേക്ക്

നിപ: കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ ജാഗ്രതാ നിർദേശം, സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നതിന് പോലീസിന്റെ കൂടി സഹായം തേടും

ബംഗ്ലാദേശിൽ ഹിന്ദു ബാലനെ കുത്തിക്കൊന്നു; ജോണി ദാസിന്റെ അവസാന ഫേസ്ബുക്ക് പോസ്റ്റ് ധാക്ക ക്ഷേത്രം തകർക്കുന്നതിനെക്കുറിച്ച്

‘പ്രേം നസീര്‍ മരിച്ചത് മനസ് വിഷമിച്ച്, ദിവസവും മേക്കപ്പിട്ടിറങ്ങും, ബഹദൂറിന്റേയും അടൂര്‍ ഭാസിയുടേയും വീട്ടില്‍ പോയിരുന്ന് കരയും!

അവഗണനയും കയ്യേറ്റവും എവിഎം കനാല്‍ നാശത്തിന്റെ വക്കില്‍

കോട്ടയം മെഡിക്കല്‍ കോളജില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്; തകർന്ന കെട്ടിടത്തിന് ഫിറ്റ്നസ് ഇല്ലായിരുന്നുവെന്ന് ആർപ്പൂക്കര പഞ്ചായത്ത്

വര്‍ഷങ്ങളുടെ കാത്തിരിപ്പ്; വിഴിഞ്ഞത്ത് പുതിയ പാലം വരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies