Kottayam

ബാംഗ്ലൂര്‍ ബസ്സില്‍ പാലായില്‍ വന്നിറങ്ങിയ രണ്ടു യുവാക്കള്‍ എംഡിഎംഎയുമായി പിടിയില്‍

Published by

കോട്ടയം: പാല നഗരത്തില്‍ എംഡിഎംഎയുമായി രണ്ട് യുവാക്കളെ പോലീസ് പിടികൂടി. ഈരാറ്റുപേട്ട വള്ളോപ്പറമ്പില്‍ വീട്ടില്‍ റിയാസ് സഫീര്‍ (24), പേരമ്പലത്തില്‍ വീട്ടില്‍ മുഹമ്മദ് ഫിറോസ് (24) എന്നിവരാണ് പാല മഹാറാണി ജംഗ്ഷനില്‍ വച്ച് പിടിയിലായത്. ബാംഗ്ലൂര്‍ ബസ്സില്‍ വന്നിറങ്ങിയ ഇവരെ രഹസ്യവിവരത്തെത്തുടര്‍ന്ന് പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇവരില്‍ നിന്നും പോയിന്റ് 0.94 ഗ്രാം എം ഡി എം എ ആണ് പിടികൂടിയത്.
കോട്ടയം എസ്പിയുടെ കീഴിലുള്ള രഹസ്യന്വേഷണ വിഭാഗമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by