Business

ജപ്പാനിലെ നിസ്സാന്‍ കാര്‍ കമ്പനി തകരുന്നു; പിന്നില്‍ വില കുറഞ്ഞ ചൈനീസ് ഇലക്ട്രീക് കാറുകള്‍

ചൈനയില്‍ നിന്നുള്ള വില കുറഞ്ഞ കാറുകളുടെ കുത്തൊഴുക്കില്‍ ഒരു കാലത്ത് ലോകത്തിലെ കാര്‍നിര്‍മ്മാണത്തില്‍ അതികായരായിരുന്ന ജപ്പാനിലെ നിസ്സാന്‍ കാര്‍ കമ്പനി തകരുന്നു. കനത്ത നഷ്ടം നേരിട്ടതിനെ തുടര്‍ന്ന് ചെലവ് ചുരുക്കല്‍ പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ്.

Published by

മുംബൈ: ചൈനയില്‍ നിന്നുള്ള വില കുറഞ്ഞ കാറുകളുടെ കുത്തൊഴുക്കില്‍ ഒരു കാലത്ത് ലോകത്തിലെ കാര്‍നിര്‍മ്മാണത്തില്‍ അതികായരായിരുന്ന ജപ്പാനിലെ നിസ്സാന്‍ കാര്‍ കമ്പനി തകരുന്നു. കനത്ത നഷ്ടം നേരിട്ടതിനെ തുടര്‍ന്ന് ചെലവ് ചുരുക്കല്‍ പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ്. പ്രതിസന്ധി മണത്തതോടെ, നിസ്സാനില്‍ ദീര്‍ഘകാലമായി പണം മുടക്കിയിരുന്ന റെനോ അവരുടെ നിക്ഷേപം കുറച്ചുകൊണ്ടിരിക്കുകയാണ്. ഈ വര്‍ഷത്തെ ലാഭം പ്രതീക്ഷിച്ചതിനേക്കാള്‍ 70 ശതമാനം കുറവാണ്. ഇന്‍ഫിനിറ്റി എന്ന ലക്ഷ്വറി ബ്രാന്‍റും എക്സ് ട്രെയില്‍, സണ്ണി, മാഗ്നൈറ്റ്, ഡാറ്റ്സണ്‍ തുടങ്ങി ഒട്ടേറെ ബ്രാന്‍റുകള്‍ നിസ്സാന്‍ പുറത്തിറക്കിയിരുന്നു.

തകര്‍ച്ചയില്‍ നിന്നും രക്ഷപ്പെടാന്‍ ബാങ്കോ, ഇന്‍ഷുറന്‍സ് കമ്പനിയോ പോലെ , വേഗത്തില്‍ നിക്ഷേപം തിരിച്ചുചോദിക്കാത്ത ദീര്‍ഘകാല നിക്ഷേപകരെയാണ് നിസ്സാന്‍ ഉറ്റുനോക്കുന്നത്. അതുവഴി മാത്രമേ കമ്പനിയെ നഷ്ടത്തില്‍ നിന്നും തകര്‍ച്ചയില്‍ നിന്നും തിരിച്ചുകൊണ്ടുവരാന്‍ സാധിക്കൂ എന്ന് നിസ്സാന്‍ കമ്പനി അധികൃതര്‍ കരുതുന്നു. മറ്റൊരു ജപ്പാനിലെ വാഹനനിര്‍മ്മാതാക്കളായ ഹോണ്ടയുമായി ഇലക്ട്രിക് കാറുകള്‍ വികസിപ്പിക്കുന്നതിനും സോഫ്റ്റ് വെയര്‍ സാങ്കേതിക വിദ്യകള്‍ ലഭിക്കുന്നതിനും ഒരു പങ്കാളിത്ത കരാര്‍ ഉണ്ടാക്കാനും നിസ്സാന്‍ ശ്രമിച്ചുവരുന്നു.

നിസ്സാന്റെ രണ്ട് പ്രമുഖ വാഹനവിപണികളായ ചൈനയിലെയും അമേരിക്കയിലെയും വില്‍പനയിലാണ് ഇടിവ്. അതിനാല്‍ ആഗോള ഉല്‍പാദന ശേഷിയുടെ 20 ശതമാനം വെട്ടിക്കുറയ്‌ക്കുകയാണ്. 9000 ജീവനക്കാരെ പിരിച്ചുവിട്ടു..

ചൈനയിലും അമേരിക്കയിലും വിലകുറഞ്ഞ ചൈനീസ് ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പന കുതിച്ചുയരുകയാണ്. ബിവൈഡി(BYD), ചെറി(Chery), ഗീലി(Geely), സെയിക് (SAIC) എന്നീ ചൈനീസ് കമ്പനികളാണ് കുറഞ്ഞ വിലയ്‌ക്ക് ഇലക്ട്രിക് കാറുകള്‍ ചൊരിയുന്നത്. ചൈനീസ് കമ്പനികളോട് മത്സരിക്കാന്‍ കാറുകളുടെ വില കുറയ്‌ക്കുമെന്ന് നിസ്സാന്‍ പ്രഖ്യാപിച്ചെങ്കിലും സാധിച്ചിട്ടില്ല.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by