Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അതിര്‍ത്തി കടക്കാന്‍ ഇരുട്ടടി; ‘കൊല്ലാന്‍’ കെഎസ്ആര്‍ടിസിയും

മലയാളിയുടെ മൃതസഞ്ജീവനിയായ ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം തുടരുകയാണ്. ഓരോ ദിവസവും അയ്യപ്പന്മാരുടെ തിരക്കു വര്‍ധിക്കുന്നു. സുഗമമായ ദര്‍ശനം ഒരുക്കുന്നതിനെക്കാള്‍ സര്‍ക്കാരിന്റെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും ശ്രദ്ധ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലാണ്. ശബരിമലയോടുള്ള അവഗണനയും തീര്‍ത്ഥാടനത്തെ തകര്‍ക്കാനുള്ള നീക്കവും കാലങ്ങളായി അരങ്ങേറുകയാണ്. അറുപതു ദിവസത്തെ ലോക പ്രശസ്തമായ ഈ തീര്‍ത്ഥാടനത്തിനു സൗകര്യമൊരുക്കാനല്ല മറിച്ച് ഉന്മൂലനം ചെയ്യാനുള്ള ഗൂഢ പദ്ധതികളാണോ ബാക്കി 305 ദിവസത്തെ ആലോചനയെന്ന് സംശയിച്ചു പോകും. തീര്‍ത്ഥാടനത്തിനെതിരേ പ്രത്യക്ഷ ഇടപെടലുകള്‍ മാത്രമല്ല പരോക്ഷ പദ്ധതികളും നടപ്പാക്കുന്നു. ഒരു ദിവസം ഒരു ലക്ഷത്തിലധികം തീര്‍ത്ഥാടകരെ ദര്‍ശനം പൂര്‍ത്തിയാക്കി തിരിച്ചയക്കാമെന്നിരിക്കേ ഇത് 40,000 ആക്കി നിജപ്പെടുത്തി. ആവശ്യമില്ലാതെ നിലയ്‌ക്കലും പമ്പയിലും കാട്ടുവഴികളിലും തീര്‍ത്ഥാടകരെ തടഞ്ഞു. ഇത്തവണ രണ്ടുദിവസം ഒരു ലക്ഷത്തിലേറെ പേര്‍ ദര്‍ശനം നടത്തി. എന്നാല്‍ ബാക്കി ദിവസങ്ങളിലെല്ലാം അനാവശ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തീര്‍ത്ഥാടകരെ ബുദ്ധിമുട്ടിച്ചു. മണ്ഡല പൂജയ്‌ക്ക് സന്നിധാനത്തേക്ക് കടത്തിവിട്ടത് ഇരുപതിനായിരം ഭക്തരെ മാത്രം. പതിനായിരക്കണക്കിനു ഭക്തരെ വഴിയില്‍ വടംകെട്ടി അറവുമാടുകളെപോലെ അടുക്കിയിട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അയ്യപ്പ മന്ത്രവും ഉരുവിട്ട് എത്തുമ്പോള്‍ കിട്ടുന്ന 'വരവേല്‍പ്പ്' വിവരണാതീതമാണ്. യാത്രയില്‍ തുടങ്ങുന്ന ദുരിതം ദര്‍ശനത്തിലും മലയിറക്കത്തിലും തുടരുന്നു...ശബരിമലയോട് അധികൃതര്‍ ചെയ്യുന്നതെന്താണ്? ജന്മഭൂമി ന്യൂസ് എഡിറ്റര്‍ ബാബു കൃഷ്ണകല തയാറാക്കിയ പരമ്പര

ബാബുകൃഷ്ണകല by ബാബുകൃഷ്ണകല
Jan 10, 2025, 09:49 am IST
in Vicharam, Main Article

ശബരിമല തീര്‍ത്ഥാടകരുടെ ദുരിതം മലയാത്രയില്‍ തുടങ്ങുകയാണ്. കാനന മധ്യത്തിലെ ക്ഷേത്രത്തിലെത്താന്‍ കാട്ടുമൃഗങ്ങളെയല്ല, ഇപ്പോള്‍ അധികൃതരെയാണ് ഭക്തര്‍ക്കു പേടി. അവരുടെ നിലപാടുകളേയും നിയന്ത്രണങ്ങളേയുമാണ്.

ഇതര സംസ്ഥാനക്കാര്‍ ഒരു വണ്ടി പിടിച്ച് ശബരിമലക്കു വരാമെന്നു കരുതിയാല്‍ പ്രവേശന നികുതി ഇനത്തില്‍ സര്‍ക്കാര്‍ പിരിക്കുന്നത് ഒരു സീറ്റിന് നാലായിരം രൂപ വരെയാണ്. 50 സ്ലീപ്പര്‍ സീറ്റുള്ള ബസ് അതിര്‍ത്തി കടക്കാന്‍ രണ്ടു ലക്ഷം രൂപയടക്കണം. പുഷ്ബാക്ക് സീറ്റെങ്കില്‍ ഒരു ലക്ഷത്തി അന്‍പതിനായിരം. ഓര്‍ഡിനറി സീറ്റെങ്കില്‍ 1,12,500 രൂപ വേണം. 26 സീറ്റുള്ള ടെമ്പോ ട്രാവലറാണെങ്കില്‍ 78,000 രൂപ.ഇന്നോവ പോലെയുള്ള വാഹനങ്ങള്‍ക്ക് 24,000 രൂപ.

എത്ര ഭക്തര്‍ക്കിത് താങ്ങാന്‍ പറ്റും? എന്നിട്ടും അവര്‍ വരുന്നു. ഒരു വര്‍ഷത്തെ അധ്വാനത്തില്‍നിന്നു മിച്ചം വെച്ച തുകയുമായി. പരാതിയും പരിഭവവും ഇല്ലാതെ.

സ്വന്തം നാട്ടിലേക്കു വരുന്ന തീര്‍ത്ഥാടകനെ ലോകത്തെവിടെയും പൂവിട്ടു പൂജിക്കും. എന്നാല്‍ ഇവിടെ കൊള്ള സംഘത്തെപ്പോലെ ശബരിമല തീര്‍ത്ഥാടകരെ വേട്ടയാടുന്നു. ഏതു വാഹനത്തില്‍ വന്നാലും അവര്‍ പമ്പക്ക് 20 കിലോമീറ്റര്‍ ഇപ്പുറം നിലക്കലില്‍ ഇറങ്ങണം. പിന്നെ കെഎസ്ആര്‍ടിസി മാത്രം ശരണം. വനപാതയില്‍ 15 വര്‍ഷത്തിലേറെ പ്രായമായ ബസുകളാണ് സര്‍വ്വീസ് നടത്തുന്നത്. ഓട്ടത്തില്‍ കഴിഞ്ഞ ദിവസം ഒരു വണ്ടി തീ പിടിച്ചു. പല വണ്ടികളില്‍ നിന്നും പുക പലവഴിക്കു വരുന്നു. മാനദണ്ഡപ്രകാരം ബസിന്റെ കാലാവധി 15 വര്‍ഷമാണ്. ഈ നിയമം മറികടക്കാന്‍ സീസണ്‍ തുടങ്ങുന്നതിനു രണ്ടാഴ്ച മുമ്പ് 15 വര്‍ഷം പഴക്കം ചെന്ന 1117 ബസുകളുടെ കാലാവധി സംസ്ഥാന സര്‍ക്കാര്‍ രണ്ടു വര്‍ഷം നീട്ടിക്കൊടുത്തു. ഇതോടെ ഒരു വിധത്തില്‍ ഓടുന്ന പരുവമാക്കിയാണ് വണ്ടികളൊക്കെ കെഎസ്ആര്‍ടിസി പമ്പയ്‌ക്കു മാലചാര്‍ത്തി വിട്ടിരിക്കുന്നത്. വാങ്ങുന്നതോ, ഇരട്ടിയിലും അധികം ചാര്‍ജും. 50 രൂപയെന്ന് പറയുമെങ്കിലും കൊടുക്കുന്നത് 80 രൂപാ ടിക്കറ്റ്.

സീറ്റില്‍ ഇരുത്തിയേ യാത്ര ആകാവൂ എന്ന് പലവട്ടം കോടതി നിര്‍ദ്ദേശമുണ്ട്. അതൊന്നും ആരും ഗൗനിക്കുന്നില്ല. തിരക്കേറുന്ന സമയങ്ങളിലെല്ലാം അയ്യപ്പന്മാരെ കുത്തി നിറച്ചാണ് നിലക്കല്‍ പമ്പ സര്‍വീസ് കെഎസ്ആര്‍ടിസി ഇപ്പോഴും നടത്തുന്നത്.  കൊക്കകള്‍ക്കിടയിലൂടെ കൊടും വളവും കുത്തിറക്കവും താണ്ടിയുള്ള യാത്ര. ഈ യാത്രയില്‍ അയ്യപ്പന്മാര്‍ ഉറക്കെ വിളിക്കും…അയ്യപ്പാ ആപത്തു വരുത്തരുതേ…

വൃദ്ധരും കുട്ടികളും മാളികപ്പുറങ്ങളുമൊക്കെ തിക്കിനും തിരക്കിനുമിടയില്‍ വാഹനത്തില്‍ കയറാനും ഇറങ്ങാനും അനുഭവിക്കുന്ന ദുരിതം വിവരണാതീതമാണ്.

ശാസ്ത്രീയമായ പാര്‍ക്കിങ് ആസൂത്രണം ചെയ്താല്‍ പതിനായിരത്തിലേറെ ഇടത്തരം ചെറു വാഹനങ്ങള്‍ക്ക് പമ്പയിലെ വിവിധ ഗ്രൗണ്ടുകളില്‍ പാര്‍ക്ക് ചെയ്യാനാവും. എന്നാല്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും ഇക്കാര്യത്തില്‍ കടുത്ത അലംഭാവം തുടരുന്നു. കോടതിയുടെ അനുമതിയില്‍ ഇത്തവണ സീസണ്‍ തുടങ്ങിയപ്പോള്‍ മുതല്‍ കുറച്ചു വാഹനങ്ങള്‍ പമ്പയില്‍ പാര്‍ക്ക് ചെയ്യുന്നുണ്ട്. ഇത് ഇരുനൂറു ചെറുവാഹനങ്ങള്‍ക്കു മാത്രമേ പ്രയോജനപ്പെടൂ.

നിലക്കലില്‍ 110 ഹെക്ടര്‍ സ്ഥലമാണ് ദേവസ്വം ബോര്‍ഡിനുള്ളത്. ഇതില്‍ പകുതി പോലും പാര്‍ക്കിങ്ങിന് ഉപയോഗിക്കുന്നില്ല. ബാക്കി കാടു കയറിക്കിടക്കുന്നു.

നിലക്കല്‍ അടക്കം ദേവസ്വം ബോര്‍ഡിന്റെ പാര്‍ക്കിങ് പ്രദേശത്തൊന്നും ശാസ്ത്രീയ രൂപകല്പനയോ പരിപാലനമോ ഇല്ല. വാഹനങ്ങള്‍ നിന്നിടത്തു താഴാം, മണ്ണിടിഞ്ഞു മുകളില്‍ വീഴാം. ഇതെല്ലാം ഭക്തര്‍ സഹിച്ചേ പറ്റൂ… ഇത് കേരളമാണ്… ഇത് ശബരിമലയാണ് എന്ന മനോഭാവത്തില്‍ അധികൃതരും.
(തുടരും)

Tags: PilgrimDevaswom BoardSABARIMALAKSRTC
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

Kerala

ചില വിശ്വാസങ്ങളെ അന്ധവിശ്വാസമായി കണക്കാക്കാനാകുമെന്ന് സുപ്രീം കോടതി ; ഒരു മതാചാരത്തെ മാത്രം അന്ധവിശ്വാസമെന്ന് വിധിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

Kerala

ശബരിമല ആചാര സംരക്ഷണ കേസുകൾ പിൻവലിക്കാത്ത സർക്കാരിനെ വിശ്വാസികൾക്ക് വിശ്വാസമില്ല : രാജീവ്‌ ചന്ദ്രശേഖർ

Kerala

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റ്, സുപ്രീംകോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ

Kerala

എൻഡിഎ അധികാരത്തിൽവന്നാൽ ശബരിമല സ്വർണ്ണ മോഷണക്കേസ് രണ്ടുമാസത്തിനകം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി

പുതിയ വാര്‍ത്തകള്‍

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.