പെരുമ്പാവൂർ : മൊബൈൽ ഫോണും പണവും തട്ടിപ്പറിച്ച് കടന്നു കളഞ്ഞയാൾ പോലീസ് പിടിയിൽ. തൃശുർ ചാവക്കാട് തൈക്കാട് പടിക്കവീട്ടിൽ ഷിഹാബ്(38)നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്.
കഴിഞ്ഞ ഒന്നാം തീയതി രാവിലെ പെരുമ്പാവൂർ ജ്യോതി ജംഗ്ഷൻ ഭാഗത്ത് വഴിയരികിൽ നിന്നിരുന്ന ചെർപ്പളശേരി സ്വദേശിയുടെ മൊബൈൽ ഫോണും പണവും ആണ് തട്ടിപ്പറിച്ച് ഓടിയത്. തുടർന്ന് പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത്.
ഇൻസ്പെക്ടർ ടി.എം സൂഫി, സബ് ഇൻസ്പെക്ടർ എൽദോസ് കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക