Kerala

‘ എന്റെ ജീവൻ ഗുരുവായൂരപ്പന്റെ കാൽക്കീഴിൽ വെച്ചിരിക്കുകയാണ് ‘ ; ഓരോ തുടക്കവും ഗുരുവായൂരപ്പന്റെ ഗാനങ്ങളിലൂടെ വേണമെന്ന് ആഗ്രഹിച്ച ജയചന്ദ്രൻ

Published by

ഗുരുവായൂരപ്പൻ തനിക്കൊപ്പം ഉണ്ടെന്ന് എന്നും വിശ്വസിച്ചിരുന്നയാളാണ് ജയചന്ദ്രൻ . ഓരോ തുടക്കവും ഗുരുവായൂരപ്പന്റെ ഗാനങ്ങളിലൂടെ ആകണമെന്നാണ് ആഗ്രഹമെന്നു പറഞ്ഞ അദ്ദേഹം അസുഖത്തിന്റെ ചെറിയ ഇടവേളയ്‌ക്കുശേഷം പാടിയത് പോലും ഗുരുവായൂരപ്പന്റെ ഗാനങ്ങളായിരുന്നു.

തന്റെ ശബ്ദം എന്നും നിലനിൽക്കാൻ ഗുരുവായൂരപ്പന് വെള്ളി ഓടക്കുഴൽ സമർപ്പിച്ച അമ്മ സുഭദ്രക്കുഞ്ഞമ്മയുടെ ഭക്തിയാകാം മകനിലേയ്‌ക്ക് പകർന്ന് കിട്ടിയത് . ‘ഗുരുവായൂരപ്പൻ നിശ്ചയിക്കുന്നതുവരെ ഞാൻ പാടും. എന്റെ ജീവൻ ഗുരുവായൂരപ്പന്റെ കാൽക്കീഴിൽ വെച്ചിരിക്കുകയാണ്. ഒപ്പം നിങ്ങളോടെല്ലാവരും നന്ദി പറയുന്നു’’ അടുത്തിടെ പാടിത്തുടങ്ങിയപ്പോൾ ജയചന്ദ്രൻ പറഞ്ഞത് ഇങ്ങനെയാണ്.

ബാലു ആർ. നായർ രചിച്ച ഗുരുവായൂരപ്പഭക്തിഗാനങ്ങൾക്ക് സ്വയം സംഗീതം പകർന്നാണ് പി. ജയചന്ദ്രൻ ആലപിച്ചത്. വൈകാതെ ഗുരുവായൂർ ദർശനത്തിനെത്തും. ഭഗവാനെക്കുറിച്ച് ആ തിരുനടയിൽനിന്ന് പാടണം എന്ന ആഗ്രഹമാണ് അന്ന് ജയചന്ദ്രൻ പറഞ്ഞത് .

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by