News

മുന്‍ ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.വി. ജോസഫ് പ്രഭാത നടത്തത്തിനിടെ കുഴഞ്ഞ് വീണ് മരിച്ചു

Published by

തൊടുപുഴ: അറക്കുളം സെന്റ് മേരീസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രഭാത നടത്തത്തിനിടെ കുഴഞ്ഞ് വീണ് മുന്‍ ഇടുക്കി ജില്ലാ പൊലീസ് മേധാവി അറക്കുളം കണിയാംകുന്നേല്‍ കെ.വി. ജോസഫ് (67) മരിച്ചു. സ്‌കൂള്‍ ഗ്രൗണ്ടില്‍ ഉണ്ടായിരുന്നവര്‍ ഓടിയെത്തി മൂലമറ്റം ബിഷപ്പ് വയലില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മികച്ച സേവനത്തിന് രാഷ്‌ട്രപതിയുടെയും മുഖ്യമന്ത്രിയുടെയും വിശിഷ്ട സേവാ മെഡല്‍ ലഭിച്ചിട്ടുണ്ട്. സംസ്‌കാരം 12ന് രാവിലെ 11ന് അറക്കുളം സെന്റ് മേരീസ് പുത്തമ്പള്ളിയില്‍. ഭാര്യ: റോസമ്മ ജോസഫ് (തിടനാട് പാലയ്‌ക്കല്‍ കുടുംബാംഗം). മക്കള്‍: അഡ്വ. ബ്ലസണ്‍ കെ. ജോസഫ് (മുട്ടം ജില്ലാ കോടതി ), ഡോ. സൂസന്‍ റോസ് ജോസഫ് ( ശ്രീധരീയം കൂത്താട്ടുകുളം), റോഷന്‍ റോസ് ജോസഫ് (കാനഡ ), ഫെബിന്‍ കെ. ജോസഫ് (കാനഡ ). മരുമക്കള്‍: അനു തോമസ് അടിച്ചിലാമ്മാക്കല്‍ എലിക്കുളം, സിജോ വര്‍ഗീസ് കൊച്ചുപൂവത്തുമ്മൂട്ടില്‍ കൂത്താട്ടുകുളം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക