ഭോപ്പാൽ : മതഭീകരത അപകടകരവും ദാരുണവുമാണെന്ന് മധ്യപ്രദേശ് ഹൈക്കോടതി . ഐ എസ് ഭീകരൻ മുഹമ്മദ് ഷാഹിദ് ഖാന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമർശം. ജബൽപൂരിലെ ആയുധ ഫാക്ടറി ആക്രമിച്ച് രാജ്യത്ത് ഇസ്ലാമിക നിയമം നടപ്പിലാക്കാൻ ശ്രമിച്ച ഭീകരനാണ് ഷാഹിദ് ഖാൻ .ഇയാൾക്ക് കോടതി ജാമ്യം നിഷേധിച്ചു.
“മതഭീകരത അപകടകരമായ പ്രത്യയശാസ്ത്രമാണ്, അത് മതത്തിന്റെ യഥാർത്ഥ തത്വങ്ങളെ വളച്ചൊടിക്കുകയും ആളുകൾക്കും സമൂഹത്തിനും വലിയ ദോഷം വരുത്തുകയും ചെയ്യുന്നു. മതഭീകരതയുടെ വേരുകൾ ആഴമേറിയതും സങ്കീർണ്ണവുമാണ്, എന്നാൽ ഒരു മതവും അക്രമത്തെയോ ഭീകരതയെയോ പിന്തുണയ്‌ക്കുന്നില്ലെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ഗുരുതരമായ തീവ്രവാദ കുറ്റം ചുമത്തിയിരിക്കുന്ന ഒരാളോട് നമുക്ക് ഒരു ദയയും കാണിക്കാൻ കഴിയില്ലെന്നും“ ഹൈക്കോടതി പറഞ്ഞു.
2023 മെയ് മാസത്തിലാണ് എൻഐഎ ഷാഹിദ് ഖാനെ അറസ്റ്റ് ചെയ്തത്.ആദിൽ ഖാൻ, സയ്യിദ് മാമൂർ അലി എന്നീ രണ്ട് ഭീകരരെയും എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് 2020-ലെ കോവിഡ് ലോക്ക്ഡൗൺ സമയത്ത് ഇവരെല്ലാം സാക്കിർ നായിക്കിനെ സന്ദർശിച്ചിരുന്നുവെന്ന് എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: