കോഴിക്കോട് : കോഴിക്കോട് വടകരയില്‍ എലിവിഷം ചേര്‍ത്ത ബീഫ് കഴിച്ച് യുവാവ് ഗുരുതരാവസ്ഥയില്‍. കുറിഞ്ഞാലിയോട് സ്വദേശി നിധീഷാണ് ചികിത്സയില്‍ കഴിയുന്നത്. സംഭവത്തില്‍ നിധീഷിന്റെ സുഹൃത്ത് വൈക്കിലശ്ശേരി സ്വദേശി മഹേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇരുവരും ജനുവരി ആറിന് രാത്രി മദ്യപിച്ചിരുന്നു. മഹേഷ് ബീഫ് കൊണ്ടുവന്നിരുന്നു. ഇതാണ് നിധീഷ് കഴിച്ചത്. ബീഫില്‍ എലിവിഷം ചേര്‍ത്തതായി നിധീഷിനോട് താന്‍ പറഞ്ഞിരുന്നെന്നും എന്നാല്‍ അത് തമാശയാണെന്ന് കരുതി നിധീഷ് കഴിക്കുകയാണ് ഉണ്ടായതെന്ന് മഹേഷ് പോലീസിനോട് പറഞ്ഞു.
സംഭവത്തില്‍ മഹേഷിനെതിരെ വടകര പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: