ന്യൂദെൽഹി:ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി മൗലവി അമീർ ഖാൻ മുത്താഖിയുമായി ചർച്ച നടത്തി. അഫ്ഗാൻ ജനതയ്‌ക്ക് മാനുഷ്യക സഹായവും വികസന സഹായും തുടർന്നും നൽകാനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത മിശ്രി ആവർത്തിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ളത് ക്രിക്കറ്റ് സഹകരണം ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും ഇരുപക്ഷവും ചർച്ച നടത്തി. വ്യാപാര – വാണിജ്യ പ്രവർത്തനങ്ങളെ പിന്തുണയ്‌ക്കുന്നതിനായി ചബഹാർ തുറമുഖത്തിൻ്റ ഉപയോഗം പ്രോത്സാഹിപ്പിക്കാനും ഇരു രാജ്യങ്ങളും സമ്മതിച്ചു. അഫ്ഗാനിസ്ഥാനുള്ള പിന്തുണ തുടരുന്നതിന് അഫ്ഗാൻ വിദേശകാര്യ മന്ത്രി നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: