പത്തനംതിട്ട: സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് യാത്രക്കാരിക്ക് പരിക്കേറ്റു്. സമയം പാലിക്കുന്നത് സംബന്ധിച്ച തര്‍ക്കമാണ് ഏറ്റുമുട്ടലിന് കാരണം. ഏറ്റുമുട്ടലിനിടെ തകര്‍ന്ന കണ്ണാടിചില്ല് യാത്രക്കാരിയുടെ കണ്ണില്‍ തുളച്ചുകയറുകയായിരുന്നു.
ഡ്രൈവര്‍മാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.പരിക്കേറ്റ കൊടുമണ്‍ സ്വദേശിനി ജ്യോതിലക്ഷ്മിക്കാണ് പരിക്കേറ്റത്. ഇവര്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.
അതേസമയം സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. ഇന്നലെ ഉണ്ടായ സംഭവത്തില്‍ ഒരു ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും. മുമ്പും രണ്ടു ബസുകളിലെ ജീവനക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: