India

അതിർത്തിയിൽ ബിഎസ്എഫിനെ എതിർത്ത് ബംഗ്ലാദേശി ഗാർഡുകൾ : ഭാരത് മാതാ കീ ജയ്, ജയ് ശ്രീറാം വിളികളുമായി പാഞ്ഞടുത്ത് നാട്ടുകാർ : കണ്ടം വഴി ഓടി ബംഗ്ലാദേശികൾ

Published by

മാൾഡ : അതിർത്തിയിൽ മുൾവേലി കെട്ടാനെത്തിയ ബിഎസ് എഫിന് പിന്തുണയുമായെത്തി നാട്ടുകാർ . പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിൽ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ നടന്നുകൊണ്ടിരിക്കുന്ന ഫെൻസിങ് പ്രവർത്തനങ്ങളെച്ചൊല്ലി അതിർത്തി രക്ഷാ സേനയും, ബോർഡർ ഗാർഡ് ബംഗ്ലാദേശുമായി വാക്കേറ്റമുണ്ടായി. സുക്‌ദേബ്പൂർ ഗ്രാമത്തിന് സമീപം ബിഎസ്എഫ് ജവാൻമാർ ഇന്ത്യൻ ഭാഗത്ത് ജോലി ചെയ്യുന്നതിനിടെയാണ് ബോർഡർ ഗാർഡ് ബംഗ്ലാദേശ് എതിർപ്പുമായി എത്തിയത്.

തുടർന്ന് ഭാരത് മാതാ കീ ജയ്,” “വന്ദേമാതരം”, “ജയ് ശ്രീറാം” തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ച് പ്രാദേശിക ഗ്രാമവാസികൾ ബിഎസ്എഫിനെ പിന്തുണയ്‌ക്കാൻ ഒത്തുകൂടി . സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. അതിനു പിന്നാലെ വേലി കെട്ടാൻ അനുമതി ഉണ്ടെന്ന് ബിഎസ് എഫും തറപ്പിച്ച് പറഞ്ഞതോടെ ബംഗ്ലാദേശി ഗാർഡുകൾ പിന്മാറുകയായിരുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by