India

വഖഫിന്റെ പേരിൽ കൈയേറിയ ഭൂമി തിരിച്ച് പിടിക്കും ; പാവപ്പെട്ടവർക്ക് വീടും ആശുപത്രികളും നിർമിക്കും ; യോഗി ആദിത്യനാഥ്

Published by

ലക്നൗ : വഖഫിന്റെ പേരിൽ ഭൂമി കൈയേറിയവരിൽ നിന്ന് ഭൂമി തിരിച്ചെടുത്ത് പാവപ്പെട്ടവർക്ക് വീടും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും നിർമിക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . മഹാകുംഭമേളയുടെ പാരമ്പര്യത്തിന് വഖഫിനെക്കാൾ ഏറെ പഴക്കമുണ്ട് . സനാതന ധർമ്മത്തിന്റെ ഉയരം ആകാശത്തേക്കാൾ ഉയർന്നതാണ്, അതിന്റെ ആഴം കടലിനേക്കാൾ ആഴമുള്ളതാണ്. അതിനെ ഒരു വിശ്വാസവുമായോ മതവുമായോ താരതമ്യം ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മഹാകുംഭമേള നടക്കുന്നത് വഖഫ് ഭൂമിയിലാണെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം .

വഖഫ് ബോർഡാണോ ഭൂമാഫിയയുടെ ബോർഡാണോ എന്ന് മനസ്സിലാക്കാൻ പ്രയാസമാണ് . ഇന്ത്യയുടെ പൈതൃകത്തിന്റെയും വികസനത്തിന്റെയും അത്ഭുതകരമായ സംഗമത്തിന്റെ പ്രതീകമാണ് മഹാ കുംഭം. ഈ സംഭവം രാജ്യത്തെ പൗരന്മാരെ മാത്രമല്ല, ലോകമെമ്പാടുമുള്ള ആളുകളെയും ആകർഷിക്കുന്നു. ഇന്ത്യയുടെ സാംസ്കാരിക സമ്പന്നത ലോകതലത്തിൽ അവതരിപ്പിക്കാനുള്ള സുവർണാവസരമാണിത്. ദേശീയ സാംസ്കാരിക ഐക്യത്തിന്റെ മഹത്തായ ഉദാഹരണമാണ് മഹാകുംഭം. അത് തകർക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by