Kerala

കേരളത്തിനുള്ള റെയില്‍വേയുടെ പുതുവത്സരസമ്മാനം ജനവരി 10 മുതല്‍ ഓടിത്തുടങ്ങും; 20 കോച്ചുകള്‍, 312 അധിക സീറ്റുകള്‍….

ഇനി തിരുവനന്തപുരം-കാസര്‍കോഡ് വന്ദേഭാരതില്‍ ടിക്കറ്റ് കിട്ടുന്നില്ലെന്ന സാധാരണക്കാരുടെ പരാതിക്ക് ഒരു ബ്രേക്കെടുക്കാം.കാരണം ജനവരി 10 മുതല്‍ തിരുവനന്തപുരം-കാസര്‍കോഡ് വന്ദേഭാരതിന് 16 കോച്ചുകള്‍ക്ക് പകരം 20 കോച്ചുകള്‍ ഉണ്ടാകും. 1128 സീറ്റുകള്‍ക്ക് പകരം 1440 സീറ്റുകള്‍ ഉണ്ടാകും. കേരളത്തിന് ഇന്ത്യന്‍ റെയില്‍വേയുടെ പുതുവത്സരസമ്മാനമാണ് ഈ പുതിയ, വലിയ വന്ദേഭാരത്.

Published by

തിരുവനന്തപുരം: ഇനി തിരുവനന്തപുരം-കാസര്‍കോഡ് വന്ദേഭാരതില്‍ ടിക്കറ്റ് കിട്ടുന്നില്ലെന്ന സാധാരണക്കാരുടെ പരാതിക്ക് ഒരു ബ്രേക്കെടുക്കാം.കാരണം ജനവരി 10 മുതല്‍ തിരുവനന്തപുരം-കാസര്‍കോഡ് വന്ദേഭാരതിന് 16 കോച്ചുകള്‍ക്ക് പകരം 20 കോച്ചുകള്‍ ഉണ്ടാകും. 1128 സീറ്റുകള്‍ക്ക് പകരം 1440 സീറ്റുകള്‍ ഉണ്ടാകും. കേരളത്തിന് ഇന്ത്യന്‍ റെയില്‍വേയുടെ പുതുവത്സരസമ്മാനമാണ് ഈ പുതിയ, വലിയ വന്ദേഭാരത്.

ഈയിടെ മാത്രം ഇന്ത്യന്‍ റെയില്‍വേ അവതരിപ്പിച്ച 20കോച്ച് വന്ദേഭാരതില്‍ ഒന്നാണ് കേരളത്തിന് കിട്ടിയതെന്നത് അഭിമാനിക്കാം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാരുടെ അധിവസിക്കുന്ന ട്രെയിന്‍ കൂടിയാണ് ഈ തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത്. 200 ശതമാനമാണ് ഈ ട്രെയിനിലെ യാത്രക്കാരുടെ അധിവാസ (ഒക്യുപന്‍സി- Occupancy) നിരക്ക്. അതായത് ഈ ട്രെയിനിലെ 100 സീറ്റുകള്‍ 200 യാത്രക്കാര്‍ ഉപയോഗിക്കുന്നു എന്നര്‍ത്ഥം. 20 കോച്ചുകളുള്ള രണ്ട് വന്ദേഭാരത് രാജ്യത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കി ഇറക്കിയ ഉടന്‍ അതിലൊന്ന് കേരളത്തിന് കിട്ടാന്‍ ഈ അധിവാസ നിരക്കും (Occupancy rate) ഒരു കാരണമാണ്.

നാല് കോച്ചുകള്‍ അധികാമായി വന്നതോടെ 312 അധിക സീറ്റുകളാണ് യാത്രക്കാര്‍ക്ക് ലഭിക്കുന്നത്. വന്ദേഭാരതില്‍ സീറ്റ് ബുക്ക് ചെയ്ത് വെയ്റ്റ് ലിസ്റ്റില്‍ കഴിഞ്ഞ് പൊറുതിമുട്ടിയവര്‍ക്ക് അല്‍പം ആശ്വസിക്കാം. സീറ്റുകിട്ടാനുള്ള സാധ്യത ഇനി കൂടും. അതുപോലെ പൊടുന്നനെ യാത്ര ചെയ്യേണ്ടി വരുന്നവര്‍ക്കും കൂടുതല്‍ സീറ്റുകള്‍ കൂട്ടിച്ചേര്‍ത്തത് ഒരു ആശ്വാസമാകും. 18 ചെയര്‍ കാര്‍ കോച്ചുകളും രണ്ട് എക്സിക്യൂട്ടീവ് ചെയര്‍ കാര്‍ കോച്ചുകളുമാണ് ഉണ്ടാവുക.

പുതിയ വന്ദേഭാരത് ജനവരി 10 വെള്ളിയാഴ്ച സർവീസ് ആരംഭിക്കും. പുതുതായി രണ്ട് വന്ദേഭാരതുകൾ ചെന്നൈ ഇന്‍റഗ്രൽ കോച്ച് ഫാക്ടറിയിൽനിന്ന് പുറത്തിറങ്ങിയിരുന്നു. അതിലൊന്ന് ദക്ഷിണ-മധ്യ റെയിൽവേക്കും രണ്ടാമത്തേത് ദക്ഷിണ റെയിൽവേക്കും കൈമാറി. വ്യാഴാഴ്ച ചെന്നൈ സെൻട്രൽ ബേസിൻ ബ്രിഡ്ജിൽ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗം പരിശോധന നടത്തി സർട്ടിഫിക്കറ്റ് നൽകി. രാത്രി കൊച്ചുവേളിയിലേക്ക് പുറപ്പട്ടു.

റൂട്ട് നിശ്ചയിക്കാത്തതിനാൽ ദക്ഷിണ റെയിൽവേയുടെ വണ്ടി ചെന്നൈ അമ്പത്തൂരിൽ ഒന്നരമാസം കിടന്നു. ഇതാണ് കേരളത്തിലേക്കെത്തുന്നത്. തിരുവനന്തപുരം-മംഗളൂരു വന്ദേഭാരത് ഇപ്പോള്‍ എട്ട്‌ കോച്ചാണ്.ഉള്ളത്. ഇതിനുപകരം 20 കോച്ചുള്ള വണ്ടി രണ്ടാംഘട്ടത്തിൽ വരും.ഇതും കേരളത്തിന് അനുഗ്രഹമാകും. മോദി സര്‍ക്കാര്‍ കേരളത്തിന് കൂടുതല്‍ പരിഗണനയാണ് നല്‍കിവരുന്നത്.

കേരളത്തിൽനിന്ന് കൊണ്ടുപോകുന്ന 16 കോച്ചുള്ള വന്ദേഭാരത് ദക്ഷിണ റെയിൽവേയുടെ ബദല്‍ വണ്ടിയായി (സ്പെയർ) തത്കാലം ഉപയോഗിക്കും. മൈസൂരു-ചെന്നൈ വന്ദേഭാരതിന്റെ ഒരുമാസത്തെ അറ്റകുറ്റപ്പണി ഫെബ്രുവരിയിൽ നടക്കും. ആ സമയം ഈ വണ്ടി പകരം ഓടിക്കാനാണ്‌ തീരുമാനം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക