തിരുവനന്തപുരം: നിയമലംഘനങ്ങളുടെ പേരില്‍ കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സുപ്രീംകോടതി നവംബര്‍ 13 പുറപ്പെടുവിച്ച വിധിയുടെ ഭാഗമായി സംസ്ഥാനത്തും കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി ചീഫ് സെക്രട്ടറി. നോട്ടീസ് നല്‍കാതെ ഒരു സ്വകാര്യ കെട്ടിടവും പൊളിക്കരുതെന്നും ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ അറിയിക്കാന്‍ പ്രത്യേക പോര്‍ട്ടല്‍ തുടങ്ങണമെന്നുമാണ് തദേ്ദശ, റവന്യൂ വകുപ്പുകള്‍ക്കും കളക്ടര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പൊളിക്കുന്നതിന് ഉദ്യോഗസ്ഥര്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെങ്കില്‍ കോടതി അലക്ഷ്യമായി കണക്കാക്കി നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. കെട്ടിടം പഴയ സ്ഥിതിയില്‍ ആക്കുന്നതിനും നഷ്ടപരിഹാരം നല്‍കുന്നതിനും ഉദ്യോഗസ്ഥന്‍ മാത്രമായിരിക്കും ബാധ്യസ്ഥനെന്നും വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക