കൊച്ചി: ഉദ്ഘാടന വേദികളിലും സോഷ്യല്‍ മീഡിയയിലും തനിക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയ സ്വര്‍ണ്ണവ്യാപാരി ബോബി ചെമ്മണ്ണൂരിനെ കേസില്‍ കുടുക്കിയ ചലച്ചിത്ര നടി ഹണി റോസിന് സിനിമ സംവിധായകരുടെ സംഘടനയായ ഫെഫ്ക പിന്തുണ പ്രഖ്യാപിച്ചു. ഹണി റോസ് തുടങ്ങിവെച്ചത് ധീരമായ പോരാട്ടമെന്ന് ഫെഫ്ക ഫേസ്ബുക്ക് പേജില്‍ കുറിച്ചു. ഹണിയുടെ പോരാട്ടം ലൈംഗികാതിക്രമങ്ങള്‍ക്കെതിരെയുള്ള കൂട്ടായ പ്രതിരോധത്തിന്റെ നാന്ദിയാണ്. നേരത്തെ താര സംഘടനയായ അമ്മയും സ്ത്രീ സംഘടനയായ വിമന്‍ ഇന്‍ സിനിമ കലക്ടീവും ഹണി റോസിന് പിന്തുണയുമായി രംഗത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: