Kerala

ബോബി ചെമ്മണ്ണൂരിനെതിരായ പരാതി; കോടതിയില്‍ രഹസ്യ മൊഴി നല്‍കി നടി ഹണി റോസ്

എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്‌റ്റേഷനില്‍ നേരിട്ടെത്തിയാണ് ഹണി റോസ് പരാതി നല്‍കിയത്

Published by

കൊച്ചി: വ്യവസായി ബോബി ചെമ്മണ്ണൂര്‍ ലൈംഗിക ചുവയുളള ദ്വയാര്‍ത്ഥ പ്രയോഗം നടത്തി അധിക്ഷേപിച്ചെന്ന പരാതിയില്‍ നടി ഹണി റോസ് കോടതിയില്‍ രഹസ്യ മൊഴി നല്‍കി. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് നടി മൊഴി നല്‍കിയത്.

അതിനിടെ കേസില്‍ വയനാട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണ്ണൂരിനെ കൊച്ചിയില്‍ എത്തിച്ചു.വയനാട്ടിലെ റിസോര്‍ട്ടില്‍ വച്ചാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്.

ചൊവ്വാഴ്ച എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്‌റ്റേഷനില്‍ നേരിട്ടെത്തിയാണ് ഹണി റോസ് പരാതി നല്‍കിയത്. ലൈംഗികച്ചുവയോടെയുള്ള അശ്ലീല ഭാഷണത്തിനെതിരെ ഭാരതീയ ന്യായസംഹിതയിലെ 75(4) വകുപ്പു പ്രകാരവും ഇലക്ട്രോണിക് മാധ്യമത്തിലൂടെ അശ്ലീല പരാമര്‍ശം നടത്തുന്നതിനെതിരെ ഐടി ആക്ടിലെ 67 വകുപ്പ് പ്രകാരവുമാണു കേസെടുത്തത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by