ഭോപ്പാൽ : കാമുകൻ മതം മാറ്റാൻ കൊണ്ടു പോകുന്നതിനിടെ ഇറങ്ങിയോടി പെൺകുട്ടി . മധ്യപ്രദേശിലെ ഗ്വാളിയോർ ജില്ലയിലെ ദാബ്രയിലാണ് സംഭവം. കാമുകൻ അർമാൻ ഖാനാണ് 25 കാരിയായ യുവതിയെ മതം മാറ്റാൻ ശ്രമിച്ചത് . ഓടി രക്ഷപെട്ട് യുവതി പോലീസ് സ്റ്റേഷനിലാണ് എത്തിയത് .സംഭവത്തിൽ അർമാൻ ഖാനെ അറസ്റ്റ് ചെയ്തു.
അഞ്ച് വർഷം മുൻപാണ് സോഷ്യൽ മീഡിയ വഴി പെൺകുട്ടിയുമായി അർമാൻ ഖാൻ ബന്ധം സ്ഥാപിക്കുന്നത് . യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും , ഇതിന്റെ ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക് മെയിൽ ചെയ്ത് അഞ്ച് വർഷമായി പീഡനം തുടരുകയും ചെയ്തു. അടുത്തിടെയാണ് അർമാൻ യുവതിയെ മതം മാറാൻ നിർബന്ധിക്കാൻ തുടങ്ങിയത് . ബന്ധു സാഹിദ് ഖാനുമായി ചേർന്ന് യുവതിയെ കൂട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ യുവതി ഇറങ്ങി ഓടുകയായിരുന്നു. രക്ഷപെട്ട യുവതി ദാബ്ര സിറ്റി പോലീസ് സ്റ്റേഷനിലാണ് എത്തിയത് . പിന്നാലെ അർമാൻ ഖാനെതിരെ പരാതി നൽകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: