തിരുവനന്തപുരം:വയനാട് പാക്കേജിന്റെ ഭാഗമായി നിര്‍മാണിക്കുന്ന വീടുകള്‍ക്ക് നിര്‍മാണചെലവ് 30 ലക്ഷം എന്നത് കൂടിയ തുകയാണെന്ന് രാജ്യത്തെ നഗരാസൂത്രണ വിദഗ്ധരുടെ ദേശീയ സംഘടനയായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടൗണ്‍ പ്ലാനേഴ്സ് ഇന്ത്യ (ഐടിപിഐ). സ്ഥലം വില, വസ്തു ഒരുക്കല്‍ തുടങ്ങിയ ചെലവ് കണക്കാക്കുമ്പോള്‍ വീടു നിര്‍മാണത്തിന് പല സ്ഥലത്തും വ്യത്യാസം വരാം. എന്നാല്‍, 1000 ചതുരശ്ര അടി വീടിന് 30 ലക്ഷം എന്നത് താരതമ്യേന കൂടിയ നിരക്കാണ്, ഐടിപിഐ പ്രസിഡന്റ് എന്‍.കെ. പട്ടേല്‍ പറഞ്ഞു.
2019ല്‍ രാജസ്ഥാന് പ്രദേശത്ത് പ്രളയദുരന്തത്തെത്തുടര്‍ന്ന് നിര്‍മിച്ച വീടുകളില്‍ 500 ചതുരശ്ര അടി വീടിന് 4 ലക്ഷം രൂപയാണ് ചെലവായതെന്ന് അതിനു നേതൃത്വം നല്കിയ ഉദ്യോഗസ്ഥനായ പട്ടേല്‍ പറഞ്ഞു.
നഗരാസൂത്രണ വിദഗ്ധരുടെ ദേശീയ സമ്മേളനം ജനുവരി 10 മുതല്‍ 12 വരെ തിരുവനന്തപുരത്ത് നടക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ നഗരപ്രദേശങ്ങളുടെ സുസ്ഥിരവും സമഗ്രവുമായ വികസനത്തിനായി നവീന സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ പരിഹാരങ്ങള്‍ സാധ്യമാക്കുന്നത് സംബന്ധിച്ച് നഗരവികസന വിദഗ്ധരും നയരൂപകര്‍ത്താക്കളും ആശയങ്ങള്‍ പങ്കുവയ്ക്കും.സാങ്കേതിക മുന്നേറ്റം, സ്മാര്‍ട്ട് സിറ്റികളുടെ ഫലപ്രാപ്തി, തദ്ദേശ സ്ഥാപനങ്ങളുടെ സാമ്പത്തിക സ്വയംഭരണം, കാലാവസ്ഥാ വെല്ലുവിളികളുടെ ആഘാതം കുറയ്ക്കല്‍ തുടങ്ങിയ നഗരപ്രാദേശിക വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും, എന്‍.കെ. പട്ടേല്‍ പറഞ്ഞു.
‘ഇന്റലിജന്റ്, ഡിജിറ്റല്‍ സ്പേഷ്യല്‍ പ്ലാനിംഗ് ആന്‍ഡ് ഗവണന്‍സിന്റെ’ പ്രമേയത്തിലാണ് സമ്മേളനം. ഹോട്ടല്‍ ഒ ബൈ താമരയിലെ കണ്വെന്ഷന് സെന്റര്‍ ആണ് സമ്മേളന വേദി.
വികസിത ഭാരതത്തിന്റെ കാഴ്ചപ്പാടിനും, 5 ട്രില്യണ്‍ ഡോളറിലേയ്ക്ക് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ ഉയര്‍ത്തുക എന്ന ലക്ഷ്യത്തിനും കരുത്തു പകരുന്നതായിരിക്കും ഈ സമ്മേളനമെന്ന് ഐടിപിഐ സെക്രട്ടറി വി.പി. കുല്‍ശ്രേഷ്ഠ് പറഞ്ഞു.നഗരാസൂത്രണത്തില്‍ സാങ്കേതികവിദ്യയുടെ മികവാര്‍ന്ന സംയോജനം സാധ്യമാക്കിയതിലൂടെ കഴിഞ്ഞ പത്തുവര്‍ഷം കൊണ്ട് നഗരവത്കരണം വലിയ മാറ്റങ്ങള്‍ക്കു വിധേയമായി. നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ജിഐഎസ് അടിസ്ഥാനമാക്കിയുള്ള ആസൂത്രണം നടപ്പാക്കാനായത് മികച്ച മുന്നേറ്റമായിരുന്നെന്നും സമ്മേളനത്തിന്റെ മുഖ്യ വിഷയം പ്രതിപാദിച്ച് അദ്ദേഹം പറഞ്ഞു.
ഐടിപിഐ കോര്‍ഡിനേറ്റര്‍ (ടെക്നോ അഡ്മിന്) പ്രദീപ് കപൂര്‍, ഐടിപിഐ കേരള റീജിയണല്‍ ചാപ്റ്റര്‍ ചെയര്മാന് രാജേഷ് പി.എന്‍., ഐടിപിഐ കേരള റീജിയണല്‍ ചാപ്റ്റര്‍ സെക്രട്ടറി രാജി എസ്.എസ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
: വയനാട് പാക്കേജിന്റെ ഭാഗമായി നിര്‍മാണിക്കുന്ന വീടുകള്‍ക്ക് നിര്‍മാണചെലവ് 30 ലക്ഷം എന്നത് കൂടിയ തുകയാണെന്ന് രാജ്യത്തെ നഗരാസൂത്രണ വിദഗ്ധരുടെ ദേശീയ സംഘടനയായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടൗണ്‍ പ്ലാനേഴ്സ് ഇന്ത്യ (ഐടിപിഐ). സ്ഥലം വില, വസ്തു ഒരുക്കല്‍ തുടങ്ങിയ ചെലവ് കണക്കാക്കുമ്പോള്‍ വീടു നിര്‍മാണത്തിന് പല സ്ഥലത്തും വ്യത്യാസം വരാം. എന്നാല്‍, 1000 ചതുരശ്ര അടി വീടിന് 30 ലക്ഷം എന്നത് താരതമ്യേന കൂടിയ നിരക്കാണ്, ഐടിപിഐ പ്രസിഡന്റ് എന്‍.കെ. പട്ടേല്‍ പറഞ്ഞു.
2019ല്‍ രാജസ്ഥാന് പ്രദേശത്ത് പ്രളയദുരന്തത്തെത്തുടര്‍ന്ന് നിര്‍മിച്ച വീടുകളില്‍ 500 ചതുരശ്ര അടി വീടിന് 4 ലക്ഷം രൂപയാണ് ചെലവായതെന്ന് അതിനു നേതൃത്വം നല്കിയ ഉദ്യോഗസ്ഥനായ പട്ടേല്‍ പറഞ്ഞു.
നഗരാസൂത്രണ വിദഗ്ധരുടെ ദേശീയ സമ്മേളനം ജനുവരി 10 മുതല്‍ 12 വരെ തിരുവനന്തപുരത്ത് നടക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ നഗരപ്രദേശങ്ങളുടെ സുസ്ഥിരവും സമഗ്രവുമായ വികസനത്തിനായി നവീന സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ പരിഹാരങ്ങള്‍ സാധ്യമാക്കുന്നത് സംബന്ധിച്ച് നഗരവികസന വിദഗ്ധരും നയരൂപകര്‍ത്താക്കളും ആശയങ്ങള്‍ പങ്കുവയ്ക്കും.സാങ്കേതിക മുന്നേറ്റം, സ്മാര്‍ട്ട് സിറ്റികളുടെ ഫലപ്രാപ്തി, തദ്ദേശ സ്ഥാപനങ്ങളുടെ സാമ്പത്തിക സ്വയംഭരണം, കാലാവസ്ഥാ വെല്ലുവിളികളുടെ ആഘാതം കുറയ്ക്കല്‍ തുടങ്ങിയ നഗരപ്രാദേശിക വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും, എന്‍.കെ. പട്ടേല്‍ പറഞ്ഞു.
‘ഇന്റലിജന്റ്, ഡിജിറ്റല്‍ സ്പേഷ്യല്‍ പ്ലാനിംഗ് ആന്‍ഡ് ഗവണന്‍സിന്റെ’ പ്രമേയത്തിലാണ് സമ്മേളനം. ഹോട്ടല്‍ ഒ ബൈ താമരയിലെ കണ്വെന്ഷന് സെന്റര്‍ ആണ് സമ്മേളന വേദി.
വികസിത ഭാരതത്തിന്റെ കാഴ്ചപ്പാടിനും, 5 ട്രില്യണ്‍ ഡോളറിലേയ്ക്ക് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ ഉയര്‍ത്തുക എന്ന ലക്ഷ്യത്തിനും കരുത്തു പകരുന്നതായിരിക്കും ഈ സമ്മേളനമെന്ന് ഐടിപിഐ സെക്രട്ടറി വി.പി. കുല്‍ശ്രേഷ്ഠ് പറഞ്ഞു.നഗരാസൂത്രണത്തില്‍ സാങ്കേതികവിദ്യയുടെ മികവാര്‍ന്ന സംയോജനം സാധ്യമാക്കിയതിലൂടെ കഴിഞ്ഞ പത്തുവര്‍ഷം കൊണ്ട് നഗരവത്കരണം വലിയ മാറ്റങ്ങള്‍ക്കു വിധേയമായി. നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ജിഐഎസ് അടിസ്ഥാനമാക്കിയുള്ള ആസൂത്രണം നടപ്പാക്കാനായത് മികച്ച മുന്നേറ്റമായിരുന്നെന്നും സമ്മേളനത്തിന്റെ മുഖ്യ വിഷയം പ്രതിപാദിച്ച് അദ്ദേഹം പറഞ്ഞു.
ഐടിപിഐ കോര്‍ഡിനേറ്റര്‍ (ടെക്നോ അഡ്മിന്) പ്രദീപ് കപൂര്‍, ഐടിപിഐ കേരള റീജിയണല്‍ ചാപ്റ്റര്‍ ചെയര്മാന് രാജേഷ് പി.എന്‍., ഐടിപിഐ കേരള റീജിയണല്‍ ചാപ്റ്റര്‍ സെക്രട്ടറി രാജി എസ്.എസ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: