Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

അനിവാര്യമായ പതനം

എന്‍.പി. സജീവ് by എന്‍.പി. സജീവ്
Jan 8, 2025, 11:50 am IST
in Main Article

യുഎസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ജയിച്ച ശേഷം കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അമേരിക്കയിലെ ട്രംപിന്റെ വസതിയിലെത്തി ഒരു രഹസ്യ കൂടിക്കാഴ്ച നടത്തിയിരുന്നു. കാനഡയില്‍ നിന്നുള്ള ഉല്പ്പന്നങ്ങള്‍ക്ക് 25 ശതമാനം നികുതി ചുമത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തില്‍ ഭയന്നാണ് ട്രൂഡോ അഭയം തേടി ട്രംപിന്റെ കാല്‍ക്കലെത്തിയത്. എന്നാല്‍ ട്രംപ് അക്ഷരാര്‍ത്ഥത്തില്‍ ട്രൂഡോയെ പരിഹസിക്കുകയായിരുന്നു. യുഎസിന്റെ 51-ാം പ്രവിശ്യയാക്കാമെന്നും അതിന്റെ ഗവര്‍ണറായി ജസ്റ്റിന്‍ ട്രൂഡോയെ നിയമിക്കാമെന്നുമുള്ള ട്രംപിന്റെ പ്രഖ്യാപനം മുഴുവന്‍ കാനഡക്കാരെയും നാണംകെടുത്തുന്നതും അപമാനിക്കുന്നതുമായിരുന്നു. ട്രൂഡോയുടെ നയങ്ങളില്‍ പൊറുതിമുട്ടിക്കഴിഞ്ഞിരുന്ന കാനഡക്കാരുടെ രോഷം ആളിക്കത്തിയതോടെ നില്കക്കള്ളിയില്ലാതെയുള്ള രാജിയായിരുന്നു ട്രൂഡോയുടെത്. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ നാണംകെട്ടുള്ള അനിവാര്യമായ രാജിയായിരുന്നു അത്.

കഴിഞ്ഞമാസം ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാന്‍ഡ് രാജിവച്ചതോടെ ട്രൂഡോയ്‌ക്കെതിരെ വന്‍ ജനരോക്ഷം ഉയരുകയും ആഗോളതലത്തില്‍ പ്രതിച്ഛായ തകരുകയും ചെയ്തിരുന്നു. ട്രൂഡോയുടെ രാജി എത് നിമിഷവും ഉണ്ടാകുമെന്ന പ്രതീതിയുണ്ടായിരുന്നു. അതാണിപ്പോള്‍ സംഭവിച്ചത്.

കാനഡയുടെ ചരിത്രത്തിലെ ഏറ്റവും മോശം പ്രധാനമന്ത്രിയെന്ന പ്രതിച്ഛായയിലാണ് ട്രൂഡോ പടിയിറങ്ങുന്നത്. ഒരു ദശാബ്ദക്കാലത്തെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഭരണം അവസാനിപ്പിച്ച് ജസ്റ്റിന്‍ ട്രൂഡോ 2015ലാണ് വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയത്. കാനഡയെ അതിന്റെ ലിബറല്‍ വേരുകളിലേക്ക് തിരികെ നയിച്ചത് തുടക്കത്തില്‍ ആഘോഷമായി. എന്നാല്‍ മൂന്നാം വട്ടം അധികാരത്തിലെത്തിയത് ഭൂരിപക്ഷമില്ലാതെ. ഭീകരസംഘടനയുടെ പിന്തുണയോടെയാണ് ഭരണം നയിച്ചത്. ഭീകരരുടെ കൈയിലെ കളിപ്പാട്ടമായി ട്രൂഡോ മാറി. അധികാരം നിലനിര്‍ത്തുന്നതിനായി ഖാലിസ്ഥാന്‍ ഭീകരരെ പ്രീണിപ്പിക്കുകയും അവര്‍ക്കുവേണ്ട എല്ലാ ഒത്താശകളും ചെയ്തുകൊടുക്കുകയും ഭാരതവുമായുള്ള പതിറ്റാണ്ടുകളായുള്ള ദൃഢമായ ബന്ധം തകര്‍ക്കുകയുമാണ് ട്രൂഡോ ചെയ്തത്.

ട്രൂഡോയുടെ ഭാരത വിരുദ്ധആരോപണങ്ങള്‍

ഖാലിസ്ഥാന്‍ ഭീകരനായ ഹര്‍ദീപ് സിങ് നിജ്ജര്‍ 2023 ജൂണില്‍ ഒരു ഗുരുദ്വാരയ്‌ക്ക് പുറത്തുവച്ച് കൊല്ലപ്പെട്ടതിനു പിന്നില്‍ ഭാരതമാണെന്ന് ആരോപിക്കുകയായിരുന്നു ജസ്റ്റിന്‍ ട്രൂഡോ ചെയ്തത്. കാനഡ പാര്‍ലമെന്റില്‍ ഒരു തെളിവുമില്ലാതെ മുഴുവന്‍ നയതന്ത്ര മര്യാദകളും കാറ്റില്‍ പറത്തിയായിരുന്നു ട്രൂഡോ ഭാരതത്തിനെതിരെ ആരോപണമുന്നയിച്ചത്. കനേഡിയന്‍ പ്രതിപക്ഷം ഇതിനെതിരെ രംഗത്തുവന്നെങ്കിലും ഖാലിസ്ഥാന്‍ ഭീകരരെ പ്രീണിപ്പിക്കുന്നതിനായി നിലപാട് തുടരുകയായിരുന്നു. ഒരു ഘട്ടത്തില്‍ ഭാരതത്തിന്റെ നയതന്ത്ര കാര്യാലയത്തിനും നയതന്ത്ര പ്രതിനിധികള്‍ക്കും നേരെ ഖാലിസ്ഥാന്‍ ഭീകരര്‍ ആക്രമണം നടത്തിയപ്പോള്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കാതെ ട്രൂഡോ നിശബ്ദത പാലിക്കുകയായിരുന്നു. ഗുരുദ്വാരകളില്‍ ഭാരത വിരുദ്ധ പോസ്റ്ററുകള്‍ പതിപ്പിച്ചു. എല്ലാ അര്‍ത്ഥത്തിലും ഖാലിസ്ഥാന്‍കാരനെപ്പോലെയായിരുന്നു കനേഡിയന്‍ പ്രധാനമന്ത്രിയുടെ നിലപാടുകള്‍. നിജ്ജറിന്റെ കൊലയ്‌ക്ക് പിന്നില്‍ ഭാരതത്തിന്റെ ആഭ്യന്തരമന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ള രാഷ്‌ട്രീയ നേതൃത്വമാണെന്ന് നിര്‍ലജ്ജം ചില പത്രങ്ങിളില്‍ വാര്‍ത്തവരുത്താന്‍ പോലും ശ്രമിച്ച് ട്രൂഡോ തരംതാഴ്ന്നു.

ഭാരതത്തില്‍ കാര്‍ഷിക ഭേദഗതി ബില്ലിനെതിരെ കര്‍ഷകസംഘടനകളുടെ മറവില്‍ ഖാലിസ്ഥാന്‍ പിന്തുണയോടെ സമരം നടന്നപ്പോള്‍ അതിനെ അനുകൂലിക്കുകയും എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുകയുമായിരുന്നു ട്രൂഡോ. ഖാലിസ്ഥാന്‍ ഭീകരരായിരുന്നു കാര്‍ഷിക ബില്ലിനെതിരെ നടന്ന സമരത്തിന് പണമൊഴുക്കിയത്. ഇത് തടയാന്‍ ശ്രമിക്കാതെ ഭാരതത്തെ വിമര്‍ശിക്കനാണ് കനേഡിയന്‍ പ്രധാനമന്ത്രി ശ്രമിച്ചത്. ഭാരതത്തില്‍ നടന്ന ജി 20 ഉച്ചകോടിക്കെത്തിയ വിമാനം തകരാറിലായി ഭാരതത്തില്‍ ദിവസങ്ങളോളം കഴിയേണ്ടി വന്നത് ട്രൂഡോയ്‌ക്ക് കാനഡയില്‍ കോമാളി പരിവേഷം നല്‍കി. ആഗോളതലത്തില്‍ത്തന്നെ ട്രൂഡോ പരിഹാസ കഥാപാത്രമായി. ഇതെല്ലാം കാനഡക്കാര്‍ക്ക് ക്ഷമിക്കാവുന്നതിലുമധികമായിരുന്നു.

ട്രൂഡോയുടെ ഭരണത്തില്‍ കനേഡിയക്കാര്‍ പൊറുതിമുട്ടുകയായിരുന്നു. പണപ്പെരുപ്പം ചരിത്രത്തിലെ ഏറ്റവും വലിയ ഉയര്‍ന്ന അവസ്ഥയിലായതോടെ വിലക്കയറ്റത്തില്‍ കാനഡക്കാര്‍ വലഞ്ഞു. വീടുമേടിക്കാനോ വാടകയ്‌ക്ക് താമസിക്കാനോ സാധിക്കാത്ത അവസ്ഥയിലായി കാനഡക്കാര്‍. തൊഴിലില്ലായ്‌മ രൂക്ഷമായി. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് തൊഴിലന്വേഷിച്ച് പോകേണ്ട ഗതികേടിലായി അവര്‍. ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നുള്ള വന്‍തോതിലുള്ള അഭയാര്‍ത്ഥികളെ കാനഡയില്‍ അധിവസിപ്പിച്ച ട്രൂഡോയുടെ നയം അമ്പേ പാളി. ഇവരുടെ ഭീഷണി ജനങ്ങളെ ആശങ്കയിലാക്കി, എണ്‍പത് ശതമാനത്തോളം കാനഡക്കാര്‍ക്കാണ് തൊഴില്‍തേടി അലയേണ്ടി വന്നത്. ഖാലിസ്ഥാന്‍ ഭീകരരുടെ പാര്‍ട്ടിയുടെ പിന്തുണയോടെയായിരുന്നു ഭരണം നിലനിര്‍ത്തിയിരുന്നത്. അവസാനം അവരും പിന്തുണ പിന്‍വലിക്കുകയായിരുന്നു. ട്രൂഡോയുടെ പതനം മുന്‍കൂട്ടിക്കണ്ടാണ് ഉപപ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡ് രാജിവച്ചത്.

കൂനിന്‍മേല്‍ കുരുവെന്നപോലെ അടുത്തിടെ നടന്ന രണ്ട് ഉപതെരഞ്ഞെടുപ്പുകളിലും ലിബറല്‍ പാര്‍ട്ടി പരാജയപ്പെട്ടതോടെ ട്രൂഡോയുടെ രാഷ്‌ട്രീയ ഭാവിക്കു മീതെ ഇരുള്‍ പരന്നു. അതിനൊപ്പം പഴയ വിശ്വസ്തരും സഖ്യകക്ഷിയുമായിരുന്ന ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയും ട്രൂഡോയ്‌ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നു. ഇന്ന് നടക്കുന്ന ലിബറല്‍ പാര്‍ട്ടിയുടെ കോക്കസ് യോഗത്തില്‍ പുറത്താക്കാനുള്ള നീക്കമുണ്ടാകുമെന്ന് ഉറപ്പായതോടെ അതിനു മുന്‍പുതന്നെ ട്രൂഡോയുടെ രാജി പ്രഖ്യാപനം നടത്തി കാവല്‍ പ്രധാനമന്ത്രിയായി മാറുന്ന തന്ത്രമാണ് ട്രൂഡോ ഇപ്പോള്‍ പയറ്റിയതെന്നാണ് വിലയിരുത്തല്‍.

Tags: CanadaJustinTrudeauDonaldtrumpNijjarmurder
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ആയിരക്കണക്കിന് ഇന്ത്യക്കാർക്ക് സ്ഥിരമായ താമസം വാഗ്ദാനം ചെയ്ത് കനേഡിയൻ സർക്കാർ : പുതിയ പിആർ പ്രോഗ്രാം പ്രവാസികൾക്ക് ആശ്വാസമേകും

India

നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി മാർക്ക് ജെ. കാർണി; യുറേനിയം കരാറിൽ ഒപ്പുവച്ച് ഇന്ത്യയും കാനഡയും

India

ഇന്ത്യയെ തള്ളിപ്പറഞ്ഞതെല്ലാം വിനയായി ; ഇന്ന് മോദിയുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി മാർക്ക് കാർണി : സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ പ്രധാന ലക്ഷ്യം

ട്രംപിനൊപ്പം പടം പിടിച്ച് സന്തോഷിക്കുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ സൈനികമേധാവി അസിം മുനീറും (ഇടത്ത്) പാകിസ്ഥാനിലെ അമേരിക്കന്‍ എംബസിയ്ക്ക് തീയിടുന്ന പാകിസ്ഥാന്‍കാര്‍ (വലത്ത്)
World

‘ഇനി എങ്ങിനെ ട്രംപിന്റെ മുഖത്ത് നോക്കും?’ പാകിസ്ഥാനിലെ യുഎസ് എംബസി ജനങ്ങള്‍ തീയിട്ട് നശിപ്പിച്ചതില്‍ ഇളിഭ്യരായി ഷെഹ്ബാസ് ഷെരീഫും അസിം മുനീറും

World

അമേരിക്കയെ ആശ്രയിച്ചിട്ട് ഒരു കാര്യവുമില്ല, ഇന്ത്യ തന്നെ ശരണം! കാനഡയിലെ കുറ്റകൃത്യങ്ങളിൽ ഇന്ത്യയ്‌ക്ക് യാതൊരു ബന്ധവുമില്ലെന്ന് തുറന്ന് സമ്മതിച്ച് കാനഡ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.