തിരുവനത്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ നാലാം ദിനം ശ്രദ്ധ നേടിയ മത്സര ഇനങ്ങളില്‍ ഒന്നായിരുന്നു കഥാപ്രസംഗം. കാണാനും കേള്‍ക്കാനും ഇത്തവണയും നിരവധിപേര്‍ എത്തിയിരുന്നു. കവടിയാര്‍ നിര്‍മ്മലഭവന്‍ വേദി 8ല്‍ നടന്ന കഥാപ്രസംഗത്തില്‍ വയനാട്ടിലെ ദുരുന്തം വിവരിച്ച പട്ടം ഗവ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ശ്രീധി എസ.് കുമാര്‍ ആസ്വാദകരുടെ മനം കവര്‍ന്നു.
സ്വപ്‌നങ്ങള്‍ തകര്‍ത്ത വയനാട് എന്നു തുടങ്ങുന്ന കഥ കേള്‍വിക്കാരില്‍ നൊമ്പരമായി. ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ശ്രദ്ധാജ്ഞലിയര്‍പ്പിക്കുന്നതിനൊപ്പം ദുരന്ത മുഖത്ത് ഓടിയെത്തിയ പ്രധാനമന്ത്രിക്കും ദുരന്ത നിവാരണത്തിന് നേതൃത്വം നല്കിയ സൈന്യത്തിനും ബിഗ് സല്യൂട്ട് നല്ക്കുന്നു കാഥിക.
കഥ തീര്‍ന്നപ്പോഴേക്കും സദസിലുണ്ടായിരുന്നവരുടെ മിഴികളില്‍ നനവുപടര്‍ന്നു. മണക്കാട് മല്ലിയിടം പ്ലാവിളാകത്ത് വീട്ടില്‍ ശ്രീകുമാര്‍-ദീപ എന്നിവരുടെ മകളാണ് ശ്രീധി എസ്. കുമാര്‍. സംസ്ഥാന തലത്തില്‍ കഥാപ്രസംഗ മത്സരത്തില്‍ ആദ്യമായി പങ്കെടുത്ത ശ്രീധിക്ക് പ്രസംഗത്തിലും പാട്ടിലും പ്രാവീണ്യമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: