Kerala

ഹരിത കുപ്പിവെള്ളം വിപണനത്തിനൊരുങ്ങി

Published by

തിരുവനന്തപുരം: പ്ലാസ്റ്റിക്ക് ബോട്ടിലിന് ബദലായി, ജൈവിക രീതിയില്‍ നിര്‍മാര്‍ജ്ജനം ചെയ്യാന്‍ സാധിക്കുന്ന ഹരിതകുപ്പികള്‍ (കംപോസ്റ്റബിള്‍ ബോട്ടില്‍) വിപണിയില്‍ എത്തിക്കാനൊരുങ്ങി സംസ്ഥാനം. ജലസേചന വകുപ്പിനു കീഴിലുള്ള കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പറേഷനാണ് (കെഐഐഡിസി കിഡ്ക്) നിര്‍മാണ ചുമതല.

സര്‍ക്കാര്‍ പുറത്തിറക്കുന്ന ‘ഹില്ലി അക്വാ’ ബ്രാന്‍ഡിനു കീഴിലാണ് ഹരിത കുപ്പിവെള്ളവും വിപണിയിലെത്തുക. കുപ്പിവെള്ളത്തിന്റെ ഉദ്ഘാടനം ഈ മാസം പകുതിയോടുകൂടി മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ജലസേചന മന്ത്രി റോഷി അഗസ്റ്റിനാണ് പദ്ധതി വിഭാവനം ചെയ്തത്. 2019ല്‍ മുംബൈയില്‍ നടന്ന എക്‌സിബിഷനില്‍ ഗ്രീന്‍ ബയോ പ്രോഡക്ടസ് വികസിപ്പിച്ച കംപോസ്റ്റബിള്‍ ബോട്ടിലിനെക്കുറിച്ചുള്ള വാര്‍ത്ത മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുകയും നിര്‍മാതാക്കളെ കേരളത്തിലേക്ക് ക്ഷണിക്കുകയുമായിരുന്നു. പദ്ധതി നടപ്പാകുന്നതോടെ രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാനം ജൈവകുപ്പികളില്‍ വെള്ളം വിപണനം ചെയ്യുന്നു എന്ന ഖ്യാതി കേരളത്തിന് സ്വന്തമാകും.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക