World

ഹമാസിന് ട്രംപിന്റെ അന്ത്യശാസനം; ബന്ദികളെ ജനുവരി 20ന് മുമ്പ് വിട്ടില്ലങ്കില്‍ ‘മഹാ ദുരന്തം’

Published by

വാഷിംഗ്ടണ്‍: ഹമാസിന് അന്ത്യശാസനം നല്‍കി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് . താന്‍ ചുമതല ഏറ്റെടുക്കുന്ന ജനുവരി 20ന് മുമ്പ് പിടിയിലുള്ള തടവുകാരെ് വിട്ടയച്ചില്ലെങ്കില്‍ ഹമാസിന്’മഹാ ദുരന്തം ഉണ്ടാകുമെന്ന്’ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ട്രംപ്
ഇസ്രയേല്‍-പാലസ്തീന്‍ വിഷയത്തില്‍ അമേരിക്കയുടെ ശക്തമായ നിലപാടുകളുടെ ഭാഗമായാണ്പതികരണം. ട്രംപിന്റെ മുന്നറിയിപ്പ് യുദ്ധസാധ്യതകളെ കൂടുതല്‍ ഉണര്‍ത്തുന്ന തരത്തിലുമാണ്.

ഇസ്രയേലിന് ശക്തമായ പിന്തുണ നല്‍കുന്ന നേതാവാണ് ഡൊണാള്‍ഡ് ട്രംപ് . 2017ല്‍ പ്രസിഡന്റായിരിക്കുമ്പോള്‍ അദ്ദേഹം ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിക്കുകയും അമേരിക്കന്‍ എംബസി അവിടെ മാറ്റുകയും ചെയ്തു. ട്രംപിന്റെ ഇപ്പോഴത്തെ പ്രസ്താവന ഇസ്രയേലിന്റെ സുരക്ഷാ താല്പര്യങ്ങളെ മുന്‍നിര്‍ത്തിയുള്ളതാണെന്ന് വിലയിരുത്തപ്പെടുന്നു.
പാലസ്തീന്‍ ഭൂപ്രദേശമായ ഗാസയില്‍ പ്രാബല്യമുള്ള ഒരു സായുധ സംഘടനയായ ഹമാസിനെ അമേരിക്ക ഉള്‍പ്പെടെ, പല രാജ്യങ്ങളും, തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. ചില രാജ്യങ്ങള്‍ ഹമാസിനെ പ്രതിരോധ സംഘടനയായി കണക്കാക്കുകയും ചെയ്യുന്നു.

ട്രംപിന്റെ ഈ മുന്നറിയിപ്പ് ലോക നേതാക്കള്‍ ഇടയില്‍ വേഗത്തില്‍ പ്രതികരണങ്ങള്‍ക്ക് ഇടയാക്കി. പലരും ഇസ്രയേല്‍-പാലസ്തീന്‍ സമാധാന ചര്‍ച്ചകള്‍ക്ക് ഇടപെടാനാണ് ആഹ്വാനം. യുഎന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്‌ട്ര സംഘടനകള്‍ ഈ വിഷയത്തില്‍ സമാധാനപരമായ പരിഹാരം കണ്ടെത്തേണ്ടത് അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടുന്നു.

ഡൊണാള്‍ഡ് ട്രംപ് വീണ്ടും പ്രസിഡന്റാകുന്നതോടെ അമേരിക്കയുടെ വിദേശനയത്തില്‍ വലിയ മാറ്റം പ്രതീക്ഷിക്കാം. ഹമാസ് വിഷയത്തില്‍ ട്രംപ് സ്വീകരിക്കുന്ന നിലപാട് ഇസ്രയേല്‍-പാലസ്തീന്‍ ബന്ധങ്ങളെ കൂടുതല്‍ വര്‍ദ്ധിപ്പിക്കുമോ അതോ സമാധാനപരമായ ഒരു നീക്കത്തിലേക്ക് വഴിവെക്കുമോ എന്നത് ഇന്നും അത്യന്തം ചര്‍ച്ചാവിഷയമാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by