Kerala

ഹണി റോസിനെ പിന്തുണച്ച് സിനിമയിലെ സ്ത്രീ കൂട്ടായ്മ ഡബ്ല്യുസിസി

അശ്ലീല പരാമര്‍ശത്തിലൂടെ തന്നെ നിരന്തരം വേട്ടയാടിയെന്നാണ് ഹണി റോസ് പരാതിപ്പെട്ടത്

Published by

കൊച്ചി : സൈബര്‍ ആക്രമങ്ങളെയും വ്യവസായിയില്‍ നിന്ന് നേരിടേണ്ടി വരുന്ന ദ്വയാര്‍ത്ഥ പ്രയോഗങ്ങളെയും തുറന്നുകാട്ടിയതില്‍ നടി ഹണി റോസിനെ പിന്തുണച്ച് സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ ഡബ്ല്യുസിസി. ഹണി റോസിന്റെ പോസ്റ്റ് പങ്കുവച്ച്് അവര്‍ക്കൊപ്പം എന്ന ഹാഷ്ടാഗിട്ടാണ് ഡബ്ല്യുസിസിയുടെ ഐക്യദാര്‍ഢ്യം. നേരത്തേ താരസംഘടനയായ അമ്മയും ഹണി റോസിന് പിന്തുണ അറിയിച്ചിരുന്നു.

ഒരു വ്യക്തി തന്നെ ദ്വായര്‍ത്ഥ പ്രയോഗത്തിലൂടെ നിരന്തരം അധിക്ഷേപിക്കുന്നു എന്നായിരുന്നു ഹണിറോസിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്.തുടര്‍ന്ന് ചൊവ്വാഴ്ച വ്യവസായി ബോബി ചെമ്മണൂരിനെതിരെ പൊലീസില്‍ നടി പരാതിയും നല്‍കി. അശ്ലീല പരാമര്‍ശത്തിലൂടെ തന്നെ നിരന്തരം വേട്ടയാടിയെന്നാണ് ഹണി റോസ് പരാതിപ്പെട്ടത്. തുടര്‍ന്ന് ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തു.

അതിനിടെ ഹണി റോസിന്റെ ഫേസ് ബുക്ക് പോസ്റ്റിന് മോശം കമന്റ് ഇട്ട 30 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇതില്‍ ഒരാളെ അറസ്റ്റ് ചെയ്തു.20 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പല കമന്റുകളും വ്യാജ അക്കൗണ്ടുകളില്‍ നിന്നാണ് എന്ന് കണ്ടെത്തി.ഇത് അന്വേഷണത്തിന് വെല്ലുവിളിയാണെങ്കിലും ലൊക്കേഷന്‍ കണ്ടെത്തി പ്രതികളെ പിടികൂടാനാണ് പൊലീസ് നീക്കം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക