ന്യൂദല്‍ഹി::ഡോ. വി നാരായണനെ ഐ എസ് ആര്‍ ഒയുടെ പുതിയ ചെയര്‍മാനായി നിയമിച്ചു. നിലവിൽ തിരുവനന്തപുരം, വലിയമല ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ ഡയറക്ടറാണ്. ബഹിരാകാശവകുപ്പ് സെക്രട്ടറി, ബഹിരാകാശ കമ്മിഷൻ ചെയർമാൻ എന്നീ ചുമതലകളുമുണ്ടാകും. തമിഴ്‌നാട് കന്യാകുമാരി സ്വദേശിയാണ്.
. ഗഗന്‍യാന്‍ ഉള്‍പ്പെടെ നിര്‍ണായക ഉദ്യമങ്ങള്‍ക്ക് ഐ എസ് ആര്‍ ഒ തയാറെടുക്കെയാണ് ഡോ. വി നാരായണനെ ചെയര്‍മാനായി നിയമിച്ചത്.
രണ്ടുവർഷത്തേക്കാണ് നിയമനം. നാഗർകോവിൽ സ്വദേശിയാണ്. 14-ന് ചുമതലയേൽക്കും. ജി.എസ്.എൽ.വി. മാർക്ക്്മൂന്നിന്റെ സി25 ക്രയോജനിക് പ്രോജക്ട് ഡയറക്ടറായിരുന്നു. റോക്കറ്റ്, ബഹിരാകാശ പേടകം എന്നിവയുടെ പ്രൊപ്പൽഷൻ വിദഗ്ധനാണ്
1989ൽ ഖരഗ് പൂർ ഐ.ഐ.ടി.യിൽ നിന്ന് സ്വർണ്ണമെഡലോടെ എം.ടെക് പാസായി. റോക്കറ്റ് എഞ്ചിൻ സാങ്കേതികവിദ്യയിൽ വിദഗ്‌ദ്ധനായ അദ്ദേഹം ക്രയോ മാൻ എന്നാണ് അറിയപ്പെടുന്നത്. ജി.എസ്.എൽ.വി മാർക്ക് ത്രീ,ബഹിരാകാശ മനുഷ്യദൗത്യത്തിനുപയോഗിക്കാവുന്ന എൽ.വി.എം 3 റോക്കറ്റ് നിർമ്മാണം തുടങ്ങിയവയുടെ നിർമ്മാണത്തിൽ നേതൃത്വം വഹിച്ചു. ഏഴുവർഷമായി എൽ.പി.എസ്.സി.ഡയറക്ടറാണ്. ഭാര്യ: കവിതാരാജ്. മക്കൾ: ദിവ്യ,കലേഷ്.
മലയാളിയായ ഡോ എസ് സോമനാഥ് സ്ഥാനമൊഴിയുന്നതിനാലാണ് ഡോ. നാരായണന്റെ നിയമനം. വലിയ ഉത്തരവാദിത്തമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സര്‍ക്കാരിനും നന്ദിയെന്നും വി. നാരായണന്‍ പ്രതികരിച്ചു.ഇന്ത്യക്കായി വ്യക്തമായ ഒരു റോഡ്മാപ്പ് ഉണ്ട് എന്നും , മികച്ച കഴിവുകൾ ഉള്ളതിനാൽ ഐഎസ്ആർഒയെ കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ ഞാൻ ആഗ്രഹിക്കുന്നു എന്നും പുതിയ ഐ എസ് ആർ ഒ മേധാവി വി നാരായണൻ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: