ന്യൂഡൽഹി : പുതുവർഷത്തിൽ ശ്രീ മല്ലികാർജ്ജുന സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയ നടി സാറാ അലിഖാനെതിരെ ഇസ്ലാമിസ്റ്റുകൾ . ക്ഷേത്രദർശനം നടത്തിയ ചിത്രം ‘ ജയ് ഭോലേനാഥ് ‘ എന്ന കുറിപ്പിനൊപ്പം സാറാ അലിഖാൻ പങ്ക് വച്ചിരുന്നു . അതിനു പിന്നാലെയാണ് ‘ കല്ലിനെ ആരാധിക്കുന്ന നിനക്ക് നരകമാണ് അള്ളാഹു കരുതി വച്ചിരിക്കുന്നതെന്ന ‘ ആക്രോശവുമായി ഇസ്ലാമിസ്റ്റുകൾ രംഗത്തെത്തിയത്.
വീട്ടിലുള്ളവർ സ്വന്തം മതത്തെ പറ്റി പറഞ്ഞ് തന്നിട്ടില്ലേയെന്നും , ഹിജാബ് ധരിച്ച് സ്വന്തം മതം പറയുന്ന രീതിയിൽ ജീവിക്കണമെന്നുമാണ് ചിലരുടെ ഉപദേശം . നിസ്ക്കരിക്കാൻ മാത്രം ശീലിച്ചാൽ മതിയെന്നും , ഇസ്ലാം പേരുമിട്ട് ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് ശിർക്കാണെന്നും ചിലർ പറയുന്നു.
ഇസ്‌ലാമിക മതമൗലികവാദികളുടെ വെറുപ്പിന് മുൻപും ഇരയായിട്ടുണ്ട് സാറാ അലി ഖാൻ . പലപ്പോഴും ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതാണ് ഇതിന് ഇടയാക്കുന്നത് . എന്നാൽ ഇസ്ലാമിക മതമൗലികവാദികൾക്ക് മുന്നിൽ കുമ്പിടുന്നതിന് പകരം ഭോലേനാഥിന്റെ പാദങ്ങളിൽ തല കുനിക്കാനാണ് താൻ ഇഷ്ടപ്പെടുന്നത് എന്ന് മുൻപ് സാറാ അലിഖാൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: