Kerala

അപു ജോസഫിനായി പ്രത്യേക പദവി സൃഷ്ടിച്ച് കേരള കോണ്‍ഗ്രസ്, മാണിയുടെ മരുമകനെ വൈസ് ചെയര്‍മാനുമാക്കി

Published by

കോട്ടയം: കേരള കോണ്‍ഗ്രസില്‍ പി.ജെ. ജോസഫിന്റെ മകന്‍ അപു ജോസഫിനെ സംസ്ഥാന കോര്‍ഡിനേറ്റര്‍ പദവി സൃഷ്ടിച്ച് സംഘടനയുടെ മുന്‍നിരയിലെത്തിച്ചു. 83 കാരനായ ജോസഫിന്‌റെ പിന്‍ഗാമിയായി ഐടി പ്രൊഫഷണലായ അപു മാറുകയാണ്. പാര്‍ട്ടി ഉന്നതാധികാര സമിതിയിലേക്കും അപുവിനെ നിയോഗിച്ചിട്ടുണ്ട്. കെ. എം. മാണിയുടെ മരുമകന്‍ എം. പി ജോസഫിനെ വൈസ് ചെയര്‍മാനായും നിയമിച്ചു. പി.സി തോമസ് വര്‍ക്കിംഗ് ചെയര്‍മാനായി തുടരും.
1978 ബാച്ച് കേരള കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് എം.പി. ജോസഫ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചെങ്കിലും ഫ്രാന്‍സിസ് ജോര്‍ജിനെയാണ് പാര്‍ട്ടി നിയോഗിച്ചത്. എം. പി. ജോസഫ് ഇതേത്തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് അകലം പാലിക്കുകയാണെന്ന് വാര്‍ത്തയുണ്ടായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക