ന്യൂദല്‍ഹി: ഇന്ത്യയില്‍ ഒട്ടാകെ 21 വ്യാജ സര്‍വ്വകലാശാലകള്‍ വിവിധ സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിക്കുന്നതായി യുജിസി. കഴിഞ്ഞ ദിവസം യുജിസി പുറത്തുവിട്ട 2025ലെ വ്യാജസര്‍വ്വകലാശാല ലിസ്റ്റിലാണ് കേരളത്തിലെ കിഷനാട്ടം ജില്ലയിലെ സെന്‍റ് ജോണ്‍സ് സര്‍വ്വകലാശാലയും ഉള്‍പ്പെട്ടിരിക്കുന്നത്.
1994 മുതല്‍ യുജിസി പ്രസിദ്ധീകരിക്കുന്ന വ്യാജസര്‍വ്വകലാശാലകളുടെ പട്ടികയില്‍ കേരളത്തിലെ കിഷനാട്ടം ജില്ലയിലെ സെന്‍റ് ജോണ്‍സ് സര്‍വ്വകലാശാലയുണ്ട്. പക്ഷെ കേരളത്തില്‍ കിഷനാട്ടം എന്ന പേരില്‍ ഒരു ജില്ല ഇല്ല. ഈ വര്‍ഷമെങ്കിലും സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസമന്ത്രി ബിന്ദു ഈ കിഷനാട്ടത്തെ സെന്‍റ് ജോണ്‍സ് സര്‍വ്വകാലാശാലയെ പൊക്കുമോ എന്ന് സമൂഹമാധ്യമം ചോദ്യമുയര്‍ത്തുന്നു.
ഈ വ്യാജസര്‍വ്വകലാശാല കാരണം ക്രൂശിക്കപ്പെടുന്ന വിദ്യാഭ്യാസസ്ഥാപനമുണ്ട്. സെന്‍റ് ജോണ്‍സ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ആണ് ഇത്. ഇതിന്റെ ഉടമയായ അലക്സാണ്ടര്‍ തോമസ് പറയുന്നത് ഇതേ പേരില്‍ വ്യാജ സര്‍വ്വകലാശാലയുള്ളതായി യുജിസി പറയുന്നതിനാല്‍ തങ്ങളുടെ സ്ഥാപനത്തിന് നെഗറ്റീവ് റിവ്യൂകള്‍ ഓണ്‍ലൈനില്‍ കിട്ടുന്നു എന്നാണ്.
എന്തായാലും ഇതുവരെയും കേരളത്തിലെ ഉന്നതവിദ്യാഭ്യാസവകുപ്പോ ഉന്നതവിദ്യാഭ്യാസമന്ത്രിയോ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ആർക്കും ഈ സർവ്വകലാശാല എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് വിവരമില്ല.
ഇത്തരം കടലാസു സർവ്വകലാശാലകള്‍ വ്യാജ സർട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനാണ് അധികവും ഉപയോഗപ്പെടുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: