ന്യൂദെൽഹി:2013 ലെ ബലാത്സംഗക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ആശാറാം ബാപ്പുവിന് (86) ആരോഗ്യപരമായ കാരണത്താൽ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ജാമ്യ കാലയളവിൽ അനുയായികളെ കാണാനോ കേസിലെ തെളിവുകൾ നശിപ്പിക്കരുതെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. ആശാറാം ബാപ്പുവിന് ഹൃദ്രോഗം കൂടാതെ വാർദ്ധക്യ സഹജമായ പല ആരോഗ്യപ്രശ്നങ്ങളുള്ളതും ജസ്റ്റിസ് എം എം സുന്ദ്രേഷ് , ജസ്റ്റിസ് രാജേഷ് ബിന്ദൽ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. നിലവിൽ ജോധ്പൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിക്കുകയാണ് ആശാറാം ബാപ്പു. ജാമ്യം അനുവദിച്ച കാലയളവിൽ മേൽനോട്ടം ഉറപ്പാക്കാൻ സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
തന്റെ ആശ്രമത്തിൽ വെച്ച് കൗമാരിക്കാരിയെ ബലാത്സംഗം ചെയ്തതിനാണ് ജോധ്പൂർ കോടതി 2023 ൽ ബാപ്പുവിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. കഴിഞ്ഞ മാസം 18 ന് ബാപ്പുവിന് 17 ദിവസത്തെ പരോൾ അനുവദിച്ചിരുന്നു. പുതുവർഷ ദിനത്തിലാണ് ജയിലിലേക്ക് മടങ്ങിയത്. തന്റെ ആരോഗ്യ നില അനുദിനം വഷളാവുകയാണെന്നും താൻ ഇതിനകം 11 വർഷത്തെ ജയിൽവാസം അനുഭവിച്ചതായും ബാപ്പു തന്റെ ഹർജിയിൽ പറയുന്നു. 2024 ഫെബ്രുവരിയിൽ കഠിനമായ നെഞ്ചുവേദനയെ തുടർന്ന് ബാപ്പുവിനെ ജോധ്പൂരിലെ എയിംസിൽ പ്രവേശിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: