ന്യൂദൽഹി : ദൽഹി മുഖ്യമന്ത്രി അതിഷിയെയും പാർട്ടി നേതാവ് മനീഷ് സിസോദിയയെയും റെയ്ഡ് ചെയ്തുവെന്നാരോപിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് ആം ആദ്മി പാർട്ടി ദേശീയ കൺവീനറിനെതിരെ ആഞ്ഞടിച്ച് ബിജെപി ദൽഹി അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ. മനീഷ് സിസോദിയയുടെയും മുഖ്യമന്ത്രി അതിഷിയുടെയും വസതികളിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ സിബിഐ റെയ്ഡ് നടക്കുമെന്ന് കെജ്‌രിവാൾ എക്‌സിലെ ഒരു പോസ്റ്റിൽ അവകാശപ്പെടുന്നതിനിടയിലാണ് ബിജെപി നേതാവ് വിമർശനവുമായി രംഗത്തെത്തിയത്.
“ഇന്ന് വീണ്ടും അരവിന്ദ് കെജ്‌രിവാൾ ദൽഹി മുഖ്യമന്ത്രി അതിഷിയുടെയും ആം ആദ്മി നേതാവ് മനീഷ് സിസോദിയയുടെയും വസതിയിൽ നടത്തിയ റെയ്‌ഡുകളെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു. അരവിന്ദ് കെജ്‌രിവാൾ ഒരുപാട് അഴിമതി നടത്തിയിട്ടുണ്ട്. അദ്ദേഹം നുണകൾ പ്രചരിപ്പിച്ച് തന്റെ സർക്കാരിനെ രക്ഷിക്കാൻ ശ്രമിക്കുകയാണ്. ”-കെജ്‌രിവാളിനെ വിമർശിച്ചുകൊണ്ട് സച്ച്‌ദേവ പറഞ്ഞു.
കെജ്‌രിവാളിനെ വിമർശിച്ച സച്ച്‌ദേവ അരവിന്ദ് കെജ്‌രിവാൾ ദൽഹിയിൽ ചെയ്ത എല്ലാ പാപങ്ങൾക്കും വില നൽകേണ്ടിവരുമെന്നും പറഞ്ഞു. കൂടാതെ വരാനിരിക്കുന്ന ദൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുമെന്നും സച്ച്ദേവ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
2025 ഫെബ്രുവരിയിൽ നടക്കുന്ന ദൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി മികച്ച രീതിയിലുളള പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: