കൊച്ചി: ഇന്ത്യ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പയനിയര്‍ ഇന്‍ മീഡിയ പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ പി. ശ്രീകുമാറിന്. മാധ്യമ രംഗത്തെ പ്രവര്‍ത്തന മികവിനും വിലപ്പെട്ട സംഭാവനകള്‍ക്കും നല്‍കുന്നതാണ് പയനീര്‍ പുരസ്‌കാരം. 25,000 രൂപയും പ്രശസ്തിപത്രവും നല്‍കും.
ജന്മഭൂമിയില്‍ കായിക ലേഖകനായിട്ടായിരുന്നു പി. ശ്രീകുമാര്‍ മാധ്യമരംഗത്തേക്ക് കടന്നു വരുന്നത്. നിരവധി ദേശീയ, അന്തര്‍ദേശീയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വത്തിക്കാനില്‍ നടന്ന ലോകമതസമ്മേളനത്തില്‍ പങ്കെടുത്ത ഏക മാധ്യമ പ്രതിനിധിയായിരുന്നു ശ്രീകുമാര്‍.
ജന്മഭൂമിയുടെ തിരുവനന്തപുരം, ന്യൂദല്‍ഹി ബ്യൂറോ ചീഫ്, പ്രത്യേക ലേഖകന്‍, ന്യൂസ് എഡിറ്റര്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. അമേരിക്ക കാഴ്ചയ്‌ക്കപ്പുറം’, ‘അമേരിക്കയിലും തരംഗമായി മോദി, മോദിയുടെ മനസിലുള്ളത് തുടങ്ങി നിരവധി പുസ്തകങ്ങളുടെ ഗ്രന്ഥകര്‍ത്തവാണ്. അഭിഭാഷകയായ എസ്. ശ്രീകലയാണ് ഭാര്യ. ഗായത്രിയും ഗോപികയും മക്കളാണ്.
10ന് വൈകിട്ട് 5ന് കലൂര്‍ ഗോകുലം പാര്‍ക്ക് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സമ്മേളനത്തില്‍ വച്ച് പുരസ്‌കാരം സമര്‍പ്പിക്കുമെന്ന് ഇന്ത്യ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഭാരവാഹികളായ പ്രതാപ് നായര്‍, സുനില്‍ ട്രിസ്റ്റാര്‍, ഷിജു പൗലോസ്, രാജു പള്ളത്ത് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: