Kerala

എന്‍.എന്‍. കക്കാട് പുരസ്‌കാരം സമ്മാനിച്ചു

Published by

കോഴിക്കോട്: എന്‍.എന്‍. കക്കാട് തന്റെ കവിതകളില്‍ ശാന്തമായ ഭാരതത്തെയും ശത്രുസംഹാരശക്തിയുള്ള ഭാരതത്തെയും അവതരിപ്പിച്ചതായി ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍. കലിയുഗത്തെ കൃതയുഗമാക്കാമെന്ന അന്വേഷണമായിരുന്നു കക്കാടിന്റെ കവിതകള്‍, ആ കവിതകള്‍ ദുര്‍ഗ്രഹമല്ലെന്നും അദ്ദേഹം പറഞ്ഞു. മയില്‍പ്പീലി ചാരിറ്റബിള്‍ സൊസൈറ്റി എന്‍.എന്‍. കക്കാട് പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ കക്കാട് സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ചടങ്ങ് കവി പി.പി. ശ്രീധരനുണ്ണി ഉദ്ഘാടനം ചെയ്തു. പാരമ്പര്യത്തെ മുറുകെ പിടിച്ചുകൊണ്ട് കവിതയെ ആധുനികതയിലേക്ക് ഉയര്‍ത്തിയ കവിയാണ് എന്‍.എന്‍. കക്കാടെന്ന് ശ്രീധരനുണ്ണി പറഞ്ഞു. ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍ പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി.

പി.എം. അഞ്ജനയ്‌ക്ക് കവി കക്കാടിന്റെ ഭാര്യ ശ്രീദേവി കക്കാട് ഉപഹാരം സമര്‍പ്പിച്ചു. കെ.പി. ബാബുരാജ് പ്രശസ്തി പത്രവും, എസ്. ഭദ്രയ്‌ക്കും വി. മന്‍മേഘിനും ശ്രീധരനുണ്ണി പ്രത്യേക ജൂറി പുരസ്‌കാരവും സമര്‍പ്പിച്ചു. അഡ്വ.സി.പി. ഹരികൃഷ്ണന്‍ അധ്യക്ഷനായി. കെ.കെ. ശ്രീലാസ്, പ്രജിത്ത് ജയപാല്‍ പ്രസംഗിച്ചു. പി.എം. അഞ്ജന മറുമൊഴി നല്‍കി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by